Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ പ്രതിരോധത്തിന് കേരളത്തില്‍ പ്രത്യേക സന്നദ്ധ സേന; 2.36 ലക്ഷം അംഗങ്ങള്‍, വന്‍ ഒരുക്കം

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ സംസ്ഥാനത്ത് പ്രത്യേക സന്നദ്ധ സേന രംഗത്തിറങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 22-40 വയസുള്ളവരെയാണ് സേനയില്‍ ഉള്‍പ്പെടുത്തുക. 236000 പേര്‍ അംഗങ്ങളാകും. 941 പഞ്ചായത്തുകളില്‍ 200 പേര്‍ വീതവും 87 മുന്‍സിപ്പാലിറ്റികളില്‍ 500 പേര്‍ വീതവും ആറ് കോര്‍പറേഷനുകളില്‍ 7580 പേര്‍ വീതവും സന്നദ്ധ സേനയിലുണ്ടാകും.

Cm

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴിയാണ് സേനയില്‍ പേര് ചേര്‍ക്കേണ്ടത്. സന്നദ്ധ സേന എന്ന് വെബ് പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. അംഗങ്ങളാകുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. യുവജനങ്ങള്‍ മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് ഒരു സന്നദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേ സേനയെ തന്നെയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ഭക്ഷണം, മരുന്ന് എന്നിവ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ ഈ സംഘത്തെ ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് സാഹചര്യവും നേരിടാന്‍ കേരളം തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് സ്വന്തമായില്ലാത്തവര്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ മുഖ്യമന്ത്രി പിന്തുണച്ചു. പാക്കേജ് മകിച്ച രീതിയില്‍ വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലയളവില്‍ ഭക്ഷണം ലഭ്യമാക്കാന്‍ 43 ഇടങ്ങളില്‍ കമ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തനം തുടങ്ങും. ചിലത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ 1465 യുവ വോളണ്ടിയര്‍മാരെ യുവജന കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളെ ഇറക്കിവിടാനാകില്ല. അവര്‍ക്ക്് ഭക്ഷണവും താമസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിരമിച്ച ഡോക്ടര്‍മാരുടെ സേവനം ആരോഗ്യമേഖലയില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക് ഡൗണ്‍ പ്രകാരം നേരത്തെ അടഞ്ഞിരുന്ന ബേക്കറികള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോള്‍ പലചരക്ക് കടകളും ഫാര്‍മസികളും പഴം-പച്ചക്കറി കടകളും മാത്രമാണ് തുറക്കുന്നത്. അതേസമയം, വ്യാജ വാറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശക്തമായ നടപടി സ്വീകരിക്കും. ഓണ്‍ലൈന്‍ മദ്യവില്‍പ്പന ഉടനെ ഇല്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കേരളത്തില്‍ 19 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിലാണ് കൂടുതല്‍ രോഗികളെ കണ്ടെത്തിയത്. വയനാട് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വിഷയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+