കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു, ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ, ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ആണ് ഞായറാഴ്ച നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ ഇളവ് അനുവദിക്കുകയുളളൂ. ഞായറാഴ്ച അത്യാവശ്യ യാത്രകള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക.
കഴിഞ്ഞ രണ്ട് ആഴ്ചകളിലും കൊവിഡ് ലോക്ക്ഡൗണ്‍ ഞായറാഴ്ചകളില്‍ ഒഴിവാക്കിയിരുന്നു. ഓഗസ്റ്റ് 15ന് സ്വാതന്ത്യദിനവും ഓഗസ്റ്റ് 21ന് മൂന്നാം ഓണവും കണക്കിലെടുത്തായിരുന്നു ഞായറാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കിയിരുന്നത്. ഓണത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് നേരത്തെ തന്നെ ആരോഗ്യവകുപ്പ് വിലയിരുത്തിയിരുന്നു. വീടുകളില്‍ നിന്ന് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഹോട്ട് ആന്റ് സോ കൂൾ...വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

സംസ്ഥാനത്തെ കൊവിഡ് രോഗബാധിതരില്‍ 35 ശതമാനത്തോളം ആളുകള്‍ക്ക് വൈറസ് ബാധയേറ്റിരിക്കുന്നത് വീടുകള്‍ക്ക് ഉളളില്‍ നിന്ന് തന്നെ ആണെന്നാണ് ആരോഗ്യവകുപ്പ് നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായിരിക്കുന്നതെന്ന മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് തുടര്‍ച്ചയായി മുപ്പതിനായിരത്തിന് മുകളില്‍ ആണ് കൊവിഡ് രോഗികളുടെ എണ്ണം. രാജ്യത്ത് കൊവിഡ് മരണ നിരക്ക് ഏറ്റവും കുറവുളള സംസ്ഥാനം കേരളം ആണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മൂന്നാം തരംഗം ഉണ്ടായാല്‍ നേരിടാന്‍ പ്രത്യേക ജാഗ്രത വേണം എന്നും കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണം എന്നും വീണാ ജോര്‍ജ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വളരെ കൂടുതലാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല മരണനിരക്ക് മുന്‍പത്തേതിനേക്കാള്‍ കൂടുന്നു എന്നതും സംസ്ഥാനത്തിന് ആശങ്കയാണ് ഇതൊരു മൂന്നാം തരംഗമാണോ എന്നുളള സംശയങ്ങളും വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക്ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ മാസത്തോടെ പരമാവധി പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,72,54,255 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2,00,04,196 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 72,50,059 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. സംസ്ഥാനത്ത് ഇന്ന് 32801 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 19.22 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 179 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications