Get Updates
Get notified of breaking news, exclusive insights, and must-see stories!

വണ്ടി ‘മോഡി​ഫൈ’ചെയ്യാനൊരുങ്ങി പിള്ളേർ, അത്ര എളുപ്പം നടപ്പാകുമോ?

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്ന മുദ്രാവാക്യവുമായി കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ആവശ്യപ്പെട്ട് മഹിള മോർച്ച പ്രവർത്തകർ സമരത്തിന് ഇറങ്ങിയതുപോലെ മ​റ്റൊരു വി.ഡി. സതീശൻ വാഗ്ദാനവും സമൂഹ മാധ്യമങ്ങളിൽ പൊങ്ങിവരുന്നുണ്ട്. യുവാക്കൾ വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്തുന്നതിനെ അനുകൂലിച്ച് വി.ഡി നടത്തിയ പരാമർശം കേരളത്തിൽ ഏറെ ചർച്ചയായതാണ്. ഭയങ്കര ആവേശത്തോടെ ആ വാക്കുകൾ യുവാക്കൾ ഏ​റ്റെടുത്തതോടെ സതീശന്റെ വീഡിയോക്ക് ദശലക്ഷക്കണക്കിന് വ്യൂ ആണ് ലഭിച്ചത്. വാഹനങ്ങളിൽ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ നടത്തുന്നത് തെറ്റല്ലെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ അനുമതി നൽകുമെന്നുമായിരുന്നു സതീശൻ അന്ന് പറഞ്ഞത്.

വി.എസിന്റേയും വി.ഡി.എസിന്റേയും സമാനതകൾ- ജനകീയ ഇടപെടലിൽ നായകനായി, മന്ത്രിയാകാതെ മുഖ്യമന്ത്രി
'പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് പറയാൻ ബുദ്ധിമുട്ടില്ലെങ്കിലും അത് നടപ്പാക്കൽ അത്രത്തോളം എളുപ്പമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. നിയമക്കുരുക്കുകളും സുപ്രീംകോടതി ഉത്തരവും നിലനിൽക്കുമ്പോൾ അവയൊക്കെ ഒഴിവാക്കി മോഡിഫിക്കേഷൻ എങ്ങനെ നടപ്പാക്കുമെന്ന ആലോചന ഗതാഗത വകുപ്പ് തുടങ്ങിയിട്ടുമുണ്ട്. അപകടകരമായ രൂപമാറ്റമേത് അല്ലാത്തതേത് എന്ന പട്ടിക തയാറാക്കി വരികയാണ് ഗതാഗത വകുപ്പ്. അനുവദിക്കാവുന്ന രൂപമാറ്റങ്ങൾ ഏതൊക്കെയെന്ന് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് ഗതാഗത കമീഷണർ സി. നാഗരാജു പറഞ്ഞിട്ടുമുണ്ട്. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള എല്ലാക്കാര്യങ്ങളും കേന്ദ്രനിയമം അനുസരിച്ചാണ്. സംസ്ഥാനങ്ങൾക്ക് പ്രത്യേകനിയമം നിർമിക്കാനാവില്ല. കേന്ദ്ര നിയമവും സുപ്രീംകോടതി ഉത്തരവും അനുസരിച്ച് വാഹനം നിർമിച്ച ശേഷം വരുത്തുന്ന മാറ്റങ്ങളെല്ലാം നിയമവിരുദ്ധമാണ്. ഈ നിയമക്കുരുക്ക് ഒഴിവാക്കാനുള്ള വഴിയാണ് ഗതാഗത വകുപ്പ് നോക്കുന്നത്.

vehiclemodification

വാഹന നിർമാതാക്കൾ നൽകിയിട്ടുള്ളതിൽനിന്ന് എന്തു അധികം വച്ചാലും അത് മോഡിഫിക്കേഷനായാണ് കണക്കാക്കുക. വാഹനത്തിന്റെ സ്പെസിഫിക്കേഷൻ, പുറംകാഴ്ച, സ്ട്രക്ചർ ഇവയിലൊന്നും മാറ്റം വരുത്താൻ അവകാശമില്ല. വാഹനത്തിന്റെ ഓരോ ഭാഗവും ടെസ്റ്റ് ചെയ്തു ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നിരത്തിലിറങ്ങുന്നത്. ശരിയായ രീതിയിലല്ലാതെ ടയർ അപ്സൈസ് ചെയ്യുന്നതും സൈലൻസർ മാറ്റുന്നതുമൊക്കെ കുറ്റകരമാണ്. അതേസമയം, നിയമപരമായി ചെയ്യാൻ കഴിയുന്ന മോഡിഫിക്കേഷനും ഉണ്ട്. ഉദാഹരണത്തിന്

വാഹനങ്ങൾക്ക് ഗതാഗത വകുപ്പിന്റെ അനുമതിയോടെ നിറം മാറ്റാൻ സാധിക്കും. നിറം മാറ്റിയ ശേഷം ഗതാഗത വകുപ്പിന് മുന്നിൽ വാഹനം ഹാജരാക്കിയാൽ ആർസി ബുക്കിൽ അത് രേഖപ്പെടുത്തുകയും വേണം.

പുറത്തേക്ക് തള്ളിനിൽക്കുന്ന ടയറുകൾ റോഡിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. വീതികൂടിയ ടയറുകൾ ഉപയോഗിക്കുമ്പോൾ പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലുള്ള മഡ്-ഫ്ലാപ്പുകൾ ഉപയോഗിക്കുന്നതും അനുവദനീയമല്ല. റേസ്, മഡ് ട്രാക്കുകളിൽ ഉപയോഗിക്കുന്ന വാഹനങ്ങളിലെ വീലുകൾ റോഡിൽ ഓടിക്കുമ്പോൾ അഴിച്ചുമാറ്റി സാധാരണ വീൽ ഉപയോഗിക്കണമെന്നാണ് നിയമം. ഫ്രണ്ട് വിൻഡ് ഗ്ലാസുകളിൽ മുൻകാഴ്ച തടസ്സപ്പെടുത്തുന്ന സ്റ്റിക്കറുകൾ ഒട്ടിക്കാൻ പാടില്ല. ഗ്ലാസിൽ സ്റ്റിക്കർ പതിപ്പിക്കുമ്പോൾ കാറിനുള്ളിൽ ഇരിക്കുന്നവരുടെ കാഴ്ച മറയ്ക്കരുത്. വിൻഡോ ഗ്ലാസിന്റെ സുതാര്യതയെ തടസ്സപ്പെടുത്തരുത്. നിശ്ചിത അളവിൽ സുതാര്യതയുള്ള പ്ലാസ്റ്റിക് ഫിലിം വാഹനങ്ങളുടെ മുൻ-പിൻ ഗ്ലാസുകളിലും വശങ്ങളിലും ഒട്ടിക്കാം. പിൻ ഗ്ലാസുകളിൽ 70 ശതമാനം പ്രകാശവും സൈഡ് ഗ്ലാസുകളിൽ 50 ശതമാനം പ്രകാശവും കടന്നുപോകാൻ സാധിക്കണം.

'ടീം സതീശൻ' അണിയറയിൽ ഒരുങ്ങുമ്പോൾ- മഞ്ഞുരുകി ചെന്നിത്തല എത്തുമോ? ഘടക കക്ഷികൾക്ക് എന്ത് കിട്ടും?
'ടീം സതീശൻ' അണിയറയിൽ ഒരുങ്ങുമ്പോൾ- മഞ്ഞുരുകി ചെന്നിത്തല എത്തുമോ? ഘടക കക്ഷികൾക്ക് എന്ത് കിട്ടും?

2019 ഏപ്രിൽ 1 മുതൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കണമെന്നാണ് നിയമം. ഡീലർമാർ തന്നെ അത് വാഹനത്തിൽ പിടിപ്പിച്ച് നൽകുകയാണ്. അതിസുരക്ഷ നമ്പർ പ്ലേറ്റ് വാഹനത്തിന്റെ മുന്നിലും പിന്നിലും ഘടിപ്പിച്ചിട്ടുണ്ടെന്ന് വാഹൻ സൈറ്റിൽ രേഖപ്പെടുത്തിയാൽ മാത്രമേ ആർസി പ്രിന്റ് എടുക്കാൻ സാധിക്കൂ. നമ്പർ പ്ലേറ്റിന് തകരാർ സംഭവിച്ചാൽ മോട്ടോർ വാഹനവകുപ്പിന് രേഖാമൂലം അപേക്ഷ നൽകിയാൽ മാത്രമേ പുതിയത് അനുവദിക്കൂ. മനഃപൂർവം കേടുവരുത്തുന്നത് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാകുന്നതിന് വരെ കാരണമാകും. ഹൈസെക്യൂരിറ്റി നമ്പർപ്ലേറ്റ് അല്ലാത്ത നമ്പർ പ്ലേറ്റുള്ള വാഹനങ്ങളിൽ, രജിസ്ട്രേഷൻ നമ്പർ കൃത്യമായും വ്യക്തമായും രേഖപ്പെടുത്തണം. നമ്പർ പ്ലേറ്റിൽ വിവിധ നിറങ്ങളിലുള്ള അക്ഷരങ്ങൾ, പേര് തുടങ്ങിയവയൊന്നും രേഖപ്പെടുത്താൻ പാടില്ല.

വ്യത്യസ്ത സൗണ്ട് നോട്ടുകളുള്ള സൈലൻസർ ഉപയോഗിച്ച് മോഡിഫിക്കേഷൻ നടത്തുന്നതിനും വിലക്കുണ്ട്. ഏതൊരു വാഹനവും നിർമിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ സൈലൻസർ, ശബ്ദം, വായു മലിനീകരണതോത് തുടങ്ങിയവ ടെസ്റ്റിങ് ഏജൻസിയെക്കൊണ്ട് പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷമാണ് വിൽപനക്കെത്തുന്നത്. നിയമപ്രകാരം എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവറുടെ കാഴ്ചയെ ബാധിക്കുന്ന വിധം ഹൈ ബീം ലൈറ്റ് ഉപയോഗിക്കുന്നത് കുറ്റകരമാണ്. രാത്രി യാത്രകളിൽ ഇത് അപകട സാധ്യത വർധിപ്പിക്കുമെങ്കിലും ഈ നിയമം പാലിക്കപ്പെടുന്നില്ല.

മോട്ടോർ വാഹനങ്ങൾക്ക് ഫൈബർ കൊണ്ടുള്ള ബംപറാണ്. വാഹനത്തിന്റെ മുന്നിൽ ബുൾ ബാർ, ക്രാഷ് ബാർ തുടങ്ങിയവ ഘടിപ്പിക്കുന്നത് സുരക്ഷയെ ബാധിക്കും. അപകടമുണ്ടാകുമ്പോൾ സെൻസറുകൾ കൃത്യമായി പ്രവർത്തിക്കാതെ വരികയും എയർ ബാഗ് വിടരാതിരിക്കാൻ കാരണമാകുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. എൻജിൻ സ്പെസിഫിക്കേഷനിൽ മാറ്റം വരുത്തുന്നതും ശരിയല്ല. ഇത് എൻജിന്റെ പ്രവർത്തനക്ഷമതയെയും വാറണ്ടിയെയും ബാധിക്കും. കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ആക്സസറീസ് ഉപയോഗിക്കുന്നത് വാഹനത്തിന്റെ ഇലക്ട്രിക് സർക്യൂട്ടുകളെ തകരാറിലാക്കുമെന്നും ഓർക്കണം. വാഹനങ്ങൾക്ക് തീപിടിക്കാൻ വരെ ഇത് കാരണമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+