Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസ വാർത്ത; വൈകാതെ മഴയെത്തും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമേകാൻ മഴയെത്തുമെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് ദിവസത്തെ മഴ മുന്നറിയിപ്പിലാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. മറ്റന്നാൾ മുതൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.

ഈ മാസം 29നാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നാല് ജില്ലകളിൽ ബുധനാഴ്‌ച യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. പത്തനംതിട്ട, ഇടുക്കി, കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ ശക്തമായി തന്നെ വേനൽമഴ പ്രതീക്ഷിക്കാമെന്നാണ് വിവരം.

kerala weather alert

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇതിനാണ് സാധ്യത കൽപ്പിക്കുന്നത്. കനത്ത ചൂടിൽ വലയുന്ന കേരളത്തിന് വലിയ ആശ്വാസമാണ് ഇത്. കഴിഞ്ഞ ദിവസം കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ താരതമ്യേന ശക്തമായ മഴ പെയ്‌തിരുന്നു. ഒപ്പം ഇടിമിന്നലും കാറ്റും ഉണ്ടായിരുന്നു.

വേനൽമഴയുടെ വരവ് കേരളത്തിലെ കാലാവസ്ഥാ രീതികളിൽ കാര്യമായ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തൽ. മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ മേഘാവൃതമായ ആകാശവും ശക്തമായ മഴയും പ്രതീക്ഷിക്കാം. എങ്കിലും ഇടിമിന്നൽ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ ഉണ്ടാവുമ്പോൾ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് ഏപ്രിൽ അവസാന വാരത്തിലേക്ക് കടന്നിട്ടും ചൂടിന് അയവുണ്ടായിട്ടില്ല. സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയാണ് പ്രവചിരിക്കുന്നത്.

നാളെ വരെ സമാന സാഹചര്യം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ പാലക്കാട് ജില്ലയിലാണ് ഉയർന്ന താപനില മുന്നറിയിപ്പുള്ളത്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസും കൊല്ലം ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനിലയ്ക്ക് സാധ്യത നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ശക്തമായ ജാഗ്രത നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസുമാണ് ഉയർന്ന താപനില. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+