Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൂടിനെ പേടിച്ച് കേരളം; ഇന്നും കനത്ത ജാഗ്രത, ആശ്വാസമായി വേനൽമഴയെത്തും, തെക്കൻ ജില്ലകൾക്ക് ആഹ്‌ളാദം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂടിന് സാധ്യത. 11 ജില്ലകളിലും ഇന്ന് ഉയർന്ന താപനില രേഖപ്പെടുത്താനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ താപനില സാധാരണ നിലയിലും ഉയർന്നേക്കും.

രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ സാധാരണ നിലയിൽ നിന്നും താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയാകും. ​കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും,​ ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയർന്നേക്കും.

summerrainnew

ഈ സാഹചര്യത്തിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് ഈ ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പകൽ സമയത്ത്, പ്രത്യേകിച്ച് 11 മുതൽ 3 വരെയുള്ള സമയങ്ങളിൽ വെയിൽ കൊള്ളാതിരിക്കുക എന്നതാണ് ഏറ്റവും ഉചിതമായ കാര്യം. അതിനിടെ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത്, ഇതും ആശങ്ക വർധിപ്പിക്കുന്ന കാര്യമാണ്.

അതേസമയം, കനത്ത ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴയെത്തും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാർച്ച് 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഞ്ഞ അലർട്ടുള്ളത്.

തെക്കൻ ജില്ലകളിൽ ഇന്നും മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. തെക്കൻ ജില്ലകളിൽ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിലും മഴ ലഭിച്ചിരുന്നു.

അതിനിയും തുടരാനാണ് സാധ്യത. മാർച്ച് 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു. മാർച്ച് 10നാകട്ടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നേരിയ, ഇടത്തരം മഴ പെയ്യാൻ സാധ്യത പ്രവചിക്കുന്നത്. മാർച്ച് 11ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനില: ഇവ ശ്രദ്ധിക്കണം

പകല്‍ 11 മുതല്‍ ഉച്ച 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് നിർത്തരുത്. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് കഴിക്കരുത്. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കണം എന്നിങ്ങനെ ചൂടിനെ പ്രതിരോധിക്കാനും അതിനെ മറികടക്കാനുമുള്ള മാർഗങ്ങൾ പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+