Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, കാരണമായി രണ്ട് ചക്രവാതച്ചുഴികൾ

തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 31 വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തിൽ പറയുന്നത്. എന്നാൽ മഴ സാധ്യത പ്രവചിച്ചിട്ടുണ്ടെങ്കിലും ഒരു ജില്ലയിലും നിലവിൽ പ്രത്യേക മുന്നറിയിപ്പുകൾ ഒന്നും തന്നെ കാലാവസ്ഥാ വകുപ്പ് നൽകിയിട്ടില്ല. ഇന്നലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരുന്നു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്. ഒറ്റപ്പെട്ട ഇടങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.

thunderrainkerala

കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായി എന്ന് സൂചിപ്പിക്കുന്നതാണ് ഏറ്റവും പുതിയ മുന്നറിയിപ്പുകൾ. അടുത്ത നാല് ദിവസത്തേക്ക് പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒരു ജില്ലയിലും നൽകിയിട്ടില്ലെങ്കിലും പൂർണമായും മഴ പിൻവാങ്ങിയിട്ടില്ല. മഴ ശക്തമാവില്ലെങ്കിലും ഇടിമിന്നൽ കൂടെയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

നിലവിൽ തെക്ക്-കിഴക്കൻ അറബിക്കടലിന് മുകളിലായി തെക്കൻ കേരളത്തിന് സമീപവും തെക്ക്- പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായും രണ്ട് ചക്രവാതച്ചുഴികൾ നിലകൊള്ളുന്നുണ്ട്. ഇവയുള്ളതിനാൽ തന്നെ കേരളത്തിൽ മഴ പൂർണമായും വിട്ടൊഴിയാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ മേഖലകളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉള്ളതിനാലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം, ഇടിമിന്നൽ സാധ്യത പ്രവചിക്കപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ഉച്ചയ്ക്ക് ശേഷമാണ് പൊതുവേ കേരളത്തിൽ ഇടിമിന്നൽ കണ്ടുവരാറുണ്ട്. എന്നാൽ പകൽ സമയത്ത് ഉണ്ടാവുന്ന ഇടിമിന്നൽ പലപ്പോഴും ദൃശ്യമാകാറില്ല. അതിനാൽ തന്നെ അവയെ കൂടുതലായി ഭയക്കണം. ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറുന്നതാവും ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+