Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ ബക്രീദും ഓണവുമെല്ലാം മഴയില്‍ മുങ്ങുമോ?

കൊച്ചി: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ പ്രവചനം. ബക്രീദിനും തുടര്‍ന്നുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്. ഇത്തവണ ഓണവും മഴയില്‍ മുങ്ങാനാണ് സാധ്യത. 12,13,14 തിയ്യതികളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

എന്നാല്‍ അന്തരീക്ഷ ഊഷ്മാവില്‍ വലിയ വ്യത്യാസം ഉണ്ടാകില്ല. 27 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും അന്തരീക്ഷ ഊഷ്മാവ്. ആര്‍ദ്രത(അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ്) കൂടുതലായതിനാല്‍ ചൂട് കൂടുതല്‍ അനുഭവപ്പെട്ടേക്കും.

rain-03-1472900

അടുത്ത ഒരാഴ്ചയില്‍ കാലാവസ്ഥാ എങ്ങിനെ ?

സെപ്തംബര്‍ 11 : മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. ചെറിയ തോതില്‍ മഴയ്ക്കു സാധ്യത.കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 26 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 31 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 12: മഴ പെയ്യാനുള്ള സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 30 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 13: ചാറ്റല്‍ മഴക്കുള്ള സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 28 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 14 : ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 15 : ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത, മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 16 : മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 29 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 24 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 32ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 17 :മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

സെപ്തംബര്‍ 18 :മുന്‍ദിവസങ്ങളെ അപേക്ഷിച്ച് തെളിഞ്ഞ അന്തരീക്ഷമായിരിക്കും. കൂടിയ താപനില 30 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെല്‍ഷ്യസും. ആര്‍ദ്രത കാരണം അനുഭവപ്പെടുന്ന താപനില 33 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

(അവലംബം ടൈം ആന്‍ഡ് ഡേറ്റ് ഡോട്ട് കോം)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+