കേരളത്തില്‍ വേനല്‍ക്കാലമെത്തി... ഇത്തവണ ചൂട് കൂടില്ല; വേനല്‍മഴ കനിഞ്ഞില്ലെങ്കില്‍ പണി പാളും
മാര്‍ച്ച് മുതല്‍ മേയ് വരെ കേരളത്തില്‍ വേനല്‍ക്കാലമായാണ് കണക്കാക്കുന്നത്. ജൂണ്‍ മാസത്തോടെ വര്‍ഷകാലം ആരംഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ വേനല്‍ക്കാലം ആരംഭിച്ചു. മാര്‍ച്ച് മുതല്‍ മേയ് വരെ ആണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. വരാനിരിക്കുന്ന വേനല്‍ക്കാലത്തിന് മുന്നോടി എന്നോണം കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വലിയ ചൂട് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ വേനല്‍ക്കാലം കേരളത്തെ വല്ലാതെ വലക്കില്ല എന്നാണ് നിഗമനം.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ഇത്തരത്തിലുള്ള വിലയിരുത്തലില്‍ ആണ്. ഇത്തവണത്തെ വേനല്‍ക്കാലത്ത് ശരാശരി താപനിലക്ക് മാത്രമേ കേരളത്തില്‍ സാധ്യത ഉള്ളൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. അതേസമയം വേനല്‍ മഴ കനിഞ്ഞില്ല എങ്കില്‍ സ്ഥിതി മാറി മറിയും.

ഉഷ്ണ തംരംഗം കേരളത്തെയും ബാധിച്ചേക്കും
അങ്ങനെ വന്നാല്‍ ഉത്തരേന്ത്യയിലെ ഉഷ്ണ തംരംഗം കേരളത്തെയും ബാധിച്ചേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വേനലില്‍ മധ്യ ഇന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും വടക്ക് കിഴക്കന്‍ ഇന്ത്യയിലും വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയര്‍ന്നേക്കാം എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ദക്ഷിണേന്ത്യയില്‍ ശരാശരി താപനില
അതേസമയം ദക്ഷിണേന്ത്യയില്‍ ശരാശരി താപനില മാത്രമെ ഉണ്ടാകൂ. മാത്രമല്ല കുറഞ്ഞ താപനില ദക്ഷിണേന്ത്യയില്‍ ശരാശരിയിലും താഴ്‌ന്നേക്കാന്‍ ആണ് സാധ്യത. ഒരു ദിവസം തന്നെ അനുഭവപ്പെടുന്ന താപനിലയില്‍ കാര്യമായ വ്യത്യാസം ഉണ്ടായേക്കാം എന്നാണ് ഇതില്‍ നിന്നുള്ള വിലയിരുത്തല്‍. ദക്ഷിണേന്ത്യയില്‍ അടുത്ത മൂന്ന് മാസം ശരാശരിയിലും കൂടുതല്‍ മഴയ്ക്ക് സാധ്യത ഉണ്ട് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ബിജെപിയുടെ അടിത്തറ പൊളിക്കാന്‍ കോണ്‍ഗ്രസ്: എംബി പാട്ടീല്‍ എന്തുകൊണ്ട് തുറുപ്പ് ചീട്ടാവുന്നു

ഫെബ്രുവരിയില്‍ അസാധാരണമായ ചൂട്
അതേസമയം താപനില വര്‍ധിക്കില്ല എങ്കിലും പകല്‍ സമയത്ത് പുറത്ത് ഇറങ്ങുന്ന ജനങ്ങള്‍ ജാഗ്രത കൈവിടാന്‍ പാടില്ല. ഫെബ്രുവരിയില്‍ അസാധാരണമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെട്ടത്. അതിനാല്‍ നിര്‍ജലീകരണത്തിന് ഉള്ള സാധ്യത മുന്നില്‍ കണ്ട് ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കണം. മാത്രമല്ല കെട്ടിടങ്ങള്‍ക്ക് പുറത്ത് ജോലി ചെയ്യുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

ജൂണ്‍ ആദ്യവാരം തന്നെ മഴക്കാലം
ഫെബ്രുവരിയില്‍ വടക്കന്‍ കേരളത്തിലെ പലയിടത്തും 38 ഡിഗ്രിക്കും മുകളില്‍ ഉയര്‍ന്നി ശരാശരി താപനില ആണ് രേഖപ്പെടുത്തിയിരുന്നത്. കണ്ണൂര്‍ ചെമ്പേരിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 39.4 ഡിഗ്രി സെല്‍ഷ്യസ് ആണ് എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരിലെ മൂന്നില്‍ അധികം സ്റ്റേഷനുകളില്‍ ഇന്നലെയും താപനില 38 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ആദ്യവാരം തന്നെ മഴക്കാലം ആരംഭിക്കും എന്നാണ് നിഗമനം.












Click it and Unblock the Notifications