ബിജെപിയുടെ അടിത്തറ പൊളിക്കാന്‍ കോണ്‍ഗ്രസ്: എംബി പാട്ടീല്‍ എന്തുകൊണ്ട് തുറുപ്പ് ചീട്ടാവുന്നു
ബി ജെ പി സർക്കാരിന്റെ പരാജയം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് നോതാവ്

ബെംഗളൂരു; കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസും ബി ജെ പിയും. കഴിഞ്ഞ ദിവസം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചപ്പോള്‍ പ്രധാനമായും ലക്ഷ്യം വെച്ചത് ജാതി സമവാക്യങ്ങളിലൂന്നിയ വോട്ടുകയായിരുന്നു.
സംസ്ഥാനത്തെ പ്രബല സമുദായങ്ങളായ ലിംഗായത്ത്, വൊക്കലിംഗ എന്നിവരുടെ വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങളാണ് മൂന്ന് കക്ഷികളും നടത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ലിംഗായത്തുകള്‍ ബി ജെ പിക്ക് വലിയ പിന്തുണ നല്‍കിയിരുന്നെങ്കിലും ഇത്തവണ അത് പൊളിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസും സജീവമാണ്. ലിംഗായത്തുകളില്‍ ബി ജെ പിയോടുള്ള സമീപനത്തില്‍ ഇളക്കം തട്ടുന്നുവെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവായ എംബി പാട്ടീല്‍ വ്യക്തമാക്കുന്നത്.

കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പാട്ടീല്‍
കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ പാട്ടീലാണ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ലിംഗായത്ത് മുഖം. കർണാടകയിലെ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായ പാട്ടീൽ പാർട്ടിക്കും ലിംഗായത്ത് സമുദായത്തിനും ഇടയിലുള്ള പാലമായി പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലിംഗായത്ത് വിഭാഗത്തില്‍ ശക്തമായ സാന്നിധ്യമുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങള്‍ പൂർണ്ണമായും ആ മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലിംഗായത്തുകൾക്ക് പ്രത്യേക മത ന്യൂനപക്ഷ പദവി നൽകാനുള്ള സമിതിയുടെ ശുപാർശ 2018 ൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അംഗീകരിച്ചിരുന്നു. ഈ നിയമം കൊണ്ടുവരുന്നതില്‍ നിർണ്ണായക പങ്ക് വഹിച്ചത് എംബി പാട്ടീലായിരുന്നു. പിന്നീട് ഈ നിയമം റദ്ദാക്കപ്പെട്ടെങ്കിലും ലിംഗായത്തുകള്‍ക്കിടയിലെ എംബി പാട്ടീലിന്റെ സ്വാധീനം വർധിക്കുന്നതിന് ഈ സംഭവം ഇടയാക്കി.

കർണാടകയിൽ ആരായിരിക്കും മുഖ്യമന്ത്രി
കർണാടകയിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നതിനെക്കുറിച്ച് ഞങ്ങൾ ഇതുവരെ ആലോചിച്ചിട്ടില്ല. 130 മുതൽ 140 വരെ സീറ്റുകളെങ്കിലും (സംസ്ഥാനത്തെ ആകെയുള്ള 224-ൽ) വിജയിച്ച് പാർട്ടി ഒറ്റയ്ക്ക് അധികാരത്തിൽ വരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നുമാണ് ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തില്‍ എംബി പാട്ടീല്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ ഞങ്ങൾ സജീവമാണ്, ഇവിടെയുള്ള ബി ജെ പി സർക്കാരിനെ തുറന്നുകാട്ടാനാണ് ഞങ്ങളുടെ പ്രചാരണം. വികസനം പിന്നോട്ട് പോയി, അഴിമതി വ്യാപകമാണ്. ഇതൊരു 'പേസിഎം', '40 ശതമാനം കമ്മീഷൻ' സർക്കാരാണെന്നും എംബി പാട്ടീല്‍ പറയുന്നു.

പി സി സി (കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി)
പി സി സി (കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി) പ്രസിഡന്റ് (ഡി.കെ. ശിവകുമാർ) നയിക്കുന്ന ഒന്ന്, സി എൽ പി (കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി) നേതാവ് (സിദ്ദരാമയ്യ) എന്നിങ്ങനെ രണ്ട് ടീമുകളായാണ് ഞങ്ങൾ ഇപ്പോൾ ഓരോ മണ്ഡലത്തിലേക്കും യാത്ര ചെയ്യുന്നത്. വടക്കൻ കർണാടകയിലെ സി എൽ പി നേതാവിന്റെ ടീമിന്റെ ഭാഗമാണ് ഞാൻ.
മുടികൊഴിച്ചില്‍ നില്‍ക്കും, പനങ്കുല പോലെ വളരും: കണ്‍മുന്നില്‍ തന്നേയുള്ള ഈ നാലേ നാല് സാധനം മതി

ബി ജെ പി സർക്കാരിന്റെ പരാജയം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഒരു വികസനവും ഉണ്ടായിട്ടില്ല. 2013 നും 2018 നും ഇടയിൽ ഞങ്ങൾ 15 ലക്ഷം വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിച്ചു. ബി.ജെ.പി സർക്കാരിന്റെ കഴിഞ്ഞ നാലുവർഷത്തിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലത്തിലോ (മുൻ മുഖ്യമന്ത്രി) യദ്യൂരപ്പയുടെ മണ്ഡലത്തിലോ ഒരു വീടുപോലും നിർമ്മിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.












Click it and Unblock the Notifications