സുനാമിയുമായി സാമ്യം, കടലാക്രമണത്തില്‍ പിന്നില്‍ കള്ളക്കടല്‍ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം: കേരളത്തില്‍ നാല് ജില്ലകളില്‍ ഉണ്ടായ അതിശക്തമായ കടലാക്രമണത്തിന് കാരണം കള്ളക്കടല്‍ പ്രതിഭാസമെന്ന് ദുരന്ത നിവാരണ അതോറിറ്റി. സമുദ്രോപരിതലത്തില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ തുടര്‍ന്നുണ്ടാകുന്ന ശക്തമായ തിരമാലകളാണ് കള്ളക്കടല്‍ പ്രതിഭാസത്താല്‍ ഉണ്ടാകുന്നത്.
പെട്ടെന്ന് ആരും പ്രതീക്ഷിക്കാത്ത സമയത്ത് കടല്‍ കയറിവരികയും കര വെള്ളത്തിലാവുകയും ചെയ്യുന്നത് കൊണ്ടാണ് കള്ളക്കടല്‍ എന്ന് വിശേഷിപ്പിക്കുന്നത്. സുനാമിയുമായി ഇതിന് സാമ്യമുണ്ട്. അതേസമയം സുനാമി പോലെ അത്ര ഭീകരമമായ നഷ്ടങ്ങളുമുണ്ടാക്കില്ല. എന്നാല്‍ ഇതിനെ വിലകുറച്ച് കാണാനാവുമാവില്ല. ജാഗ്രത പാലിച്ചാല#് മതിയെന്നാണ് ദുരന്തര നിവാരണ അതോറിറ്റി പറയുന്നത്.

ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നത്. വേലിയേറ്റ സമയമായതിനാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ തീവ്രത കൂടിയതാണ് കടലാക്രമണം രൂക്ഷമാകാന്‍ കാരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വിശദീകരിക്കുന്നത്. രണ്ട് ദിവസം കൂടി കടലാക്രമണം നീണ്ടുനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും രാത്രി പതിനൊന്നര വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യതയുള്ളത്.
2018ല്‍ കേരളത്തിന്റെ തീരദേശ മേഖലകളില്‍ കള്ളക്കടല്‍ പ്രതിഭാസമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. അന്ന് നൂറോളം വീടുകള്‍ തകര്‍ന്നിരുന്നു. നിരവധി കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. സുനാമി സംബന്ധിച്ചുള്ള ആശങ്ക വേണ്ട എന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
വിനോദ സഞ്ചാരികള്‍ക്ക് അടക്കം കടലാക്രമണം ഉണ്ടായ തീരപ്രദേശങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ചാരികളെ പലയിടത്തും മാറ്റിയിട്ടുണ്ട്. അവധി ദിനമായതിനാല്‍ വലിയ തിരക്ക് ബീച്ചുകളിലുണ്ട്. അതുകൊണ്ടാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസും മുന്നറിയിപ്പുമായി എത്തിയിട്ടുണ്ട്.
കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം ദേശീയസമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാന്‍ വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കണം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. മുന്നറിയിപ്പ് പ്രകാരം നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications