Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഈ ജില്ലകളിൽ, ഒപ്പം ഇടിമിന്നലും കാറ്റും ഉണ്ടായേക്കും

തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമേകാൻ മഴയെത്തുന്നു. ഇന്ന് ആറ് ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കൊല്ലം , ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇടിമിന്നൽ സാധ്യത പ്രവചിക്കപ്പെട്ടതിനാൽ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നാണ് നിർദ്ദേശം.

todayrainkerala

കൂടാതെ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശവും ഇന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വേഗത സെക്കൻഡിൽ 40 സെന്റിമീറ്ററിനും 55 സെന്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

ഇതിന് പുറമെ തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ വേഗത സെക്കൻഡിൽ 40 സെന്റിമീറ്ററിനും 55 സെന്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

ഇതോടെ തീരദേശ വാസികൾക്കും മത്സ്യ തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥിരം മേഖലകളിൽ ഉൾപ്പെടെ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം എന്നാണ് അറിയിച്ചിട്ടുള്ളത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

അതേസമയം, ഏപ്രിൽ അവസാനത്തോട് അടുക്കുമ്പോഴും കേരളത്തിലെ ചൂടിന് കാര്യമായ കുറവ് വന്നിട്ടില്ല. മഴ സാധ്യതകൾ പ്രവചിക്കപ്പെടുമ്പോഴും, പലയിടത്തും തകർത്ത് പെയ്യുമ്പോഴും ഭൂരിഭാഗം മേഖകളകളും മഴ കാത്തിരിക്കുകയാണ്. താൽക്കാലിക ആശ്വാസമായി വേനൽമഴ എത്തിയില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ കുഴങ്ങും. പ്രത്യേകിച്ച് പകൽ സമയത്ത് പോലും കേരളത്തിലെ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+