Get Updates
Get notified of breaking news, exclusive insights, and must-see stories!

ആശ്വാസമേകാൻ വേനൽമഴ എത്തുന്നു; 4 ദിവസം മഴയ്ക്ക് സാധ്യത, ഈ അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊടുംചൂടിൽ ആശ്വാസമായി കേരളത്തിൽ വേനൽമഴ എത്തുമെന്ന് കാലാവസ്ഥാ പ്രവചനം. ഈ ആഴ്‌ചയോടെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ പെയ്യുമെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിലെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങൾ ഇത് സംബന്ധിച്ച സൂചനയാണ് തരുന്നത്. തിരുവനന്തപുരം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.

തലസ്ഥാനത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്. എന്നാൽ വേനൽച്ചൂടിൽ വലയുന്ന വടക്കൻ കേരളത്തിലെ ജില്ലകളിൽ ഒന്നിലും മഴ സാധ്യത ഇല്ലെന്നത് ശ്രദ്ധേയമാണ്. നിലവിൽ കാലാവസ്ഥാ വകുപ്പ് പ്രവചിച്ച ജില്ലകളുടെ പട്ടികയിൽ കൂടുതലും തെക്കൻ കേരളത്തിൽ നിന്നുള്ളവയാണ്.

rainsummer

കൂടാതെ നിലവിലെ അറിയിപ്പ് പ്രകാരം നാളെയും മറ്റന്നാളും ആലപ്പുഴ, എറണാകുളം ജില്ലകളിലും വേനൽ മഴ ലഭിക്കാനുള്ള സാധ്യതകളുണ്ട്. 28ആം തിയതി 3 ജില്ലകളിലാണ് നിലവിൽ മഴ സാധ്യത പ്രവചിക്കപ്പെടുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അന്നേ ദിവസം വേനൽ മഴ ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

അതേസമയം, ചൊവ്വാഴ്‌ച വരെ 10 ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി ചൂട് കൂടിയെന്നത് മാത്രമല്ല വേനൽമഴയുടെ കുറവും വലിയ ആശങ്കയ്ക്ക് ഇടയൊരുക്കുന്നുണ്ട്. ചൂട് ക്രമാതീതമായി വർധിച്ചതോടെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു.

ചൂടിനെ നേരിടാനുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ:

പകൽ 11 മുതൽ 3 വരെ ശരീരത്തിൽ നേരിട്ട് കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കണം.

അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോ​ഗിക്കുന്നത് നന്നാവും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം വർധിപ്പിക്കുക.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടി വെള്ളം ഉറപ്പാക്കേണ്ടതുണ്ട് കൂടാതെ, ക്ലാസ് മുറികളിൽ വായു സ‍ഞ്ചാരം ഉറപ്പാക്കാനും ശ്രദ്ധിക്കണം. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+