കേരളം ചുട്ടുപൊളളുന്നു; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, അൾട്രാവയലറ്റ് രശ്‌മികളെ സൂക്ഷിക്കണേ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടും അപായകരമായ അളവിലുള്ള അൾട്രാവയലറ്റ് വികിരണവും ഇന്നും തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇന്നലെ മലപ്പുറം, പാലക്കാട് ജില്ലകളിൽ അൾട്രാവയലറ്റ് വികിരണ തോത് അപകടകരമായ തോതിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയിലാണ് പാലക്കാട്, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് നൽകിയിരിക്കുന്നത്. ഈ രണ്ട് ജില്ലകളിലും യുവി തോത് 11 ആയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സാധാരണ നിലയിലും വളരെ അധികമാണ്. വേനൽക്കാലം തുടങ്ങി മാർച്ച് മാസത്തിന്റെ തുടക്കത്തിൽ തന്നെയാണ് കേരളത്തിൽ സഹിക്കാൻ കഴിയാത്ത ചൂട് അനുഭവപ്പെടുന്നത്.

റെഡ് അലർട്ട് ഉൾപ്പെടെ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാവിലെ 11നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന മുന്നറിയിപ്പ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വീണ്ടും പുറപ്പെടുവിച്ചു. ഈ സമയത്താണ് സൂര്യനിൽ നിന്നുള്ള യുവി വികിരണങ്ങൾ കൂടുതലായി ഭൂമിയിൽ പതിക്കുക.
കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യുവി സൂചിക അനുസരിച്ച് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് നൽകിയിരിക്കുന്നത്. കൊല്ലം, ഇടുക്കി ജില്ലകളില്‍ യുവി വികരണ തോത് 10 രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 8 ആണ് യുവി ഇന്‍ഡക്‌സിൽ കാണിക്കുന്നത്.
കോഴിക്കോട്, വയനാട്, തൃശൂര്‍, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. കോഴിക്കോട്, വയനാട്, തൃശൂര്‍ ജില്ലകളില്‍ യുവി തോത് 7 എന്നാണ് രേഖപ്പെടുത്തിയത്. എന്നാൽ തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ യുവി വികിരണ തോത് 6 മാത്രമാണ് എന്നതാണ് ആശ്വാസകരമായ വസ്‌തുത.
ഈ വേനൽക്കാലത്ത് ഏറ്റവും കുറഞ്ഞ യുവി വികിരണ തോത് രേഖപ്പെടുത്തിയത് നിലവിൽ കാസർഗോഡ് ജില്ലയിലാണ്. ഇവിടെ യുവി ഇന്‍ഡക്‌സ് 5 ആണ് രേഖപ്പെടുത്തിയത്. അതിനാൽ തന്നെ കാസർഗോഡ് മറ്റ് അലര്‍ട്ടുകളൊന്നും തന്നെ നൽകിയിട്ടില്ല. എങ്കിലും യുവി വികിരണ തോത് കുറഞ്ഞ ജില്ലകളിലും ചൂടിന് കാര്യമായ കുറവില്ലെന്നതാണ് പ്രധാന ആശങ്ക.
അതേസമയം, കൂടുതൽ സമയം അൾട്രാവയലറ്റ് രശ്‌മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും എന്നാണ് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അതിനാൽ പൊതുജങ്ങൾ കൃത്യമായ മുൻകരുതൽ സ്വീകരിക്കണം.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ എന്നിവർ കഠിനമായ വെയിലിനെ സൂക്ഷിക്കേണ്ടതുണ്ട്. ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷികുറഞ്ഞവർ എന്നിവർ ഒരിയ്ക്കലും നേരിട്ട് കനത്ത വെയിൽ ഏൽക്കരുതെന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനുമാണ് നിർദ്ദേശം.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications