സംസ്ഥാനത്ത് കനത്ത മഴ, എറണാകുളത്ത് റെയിൽവേ സിഗ്നലുകൾ തകരാറിലായി, ട്രെയിനുകൾ വൈകി ഓടുന്നു
കൊച്ചി : എറണാകുളം ജില്ലയിലെ കനത്ത മഴയെ തുടർന്ന് റെയിൽട്രാക്കിൽ വെള്ളം കയറി. റെയിൽവേ സിഗ്നലുകൾ, ജംഗ്ഷൻ സിഗ്നലുകൾ എന്നിവ മഴ മൂലം പ്രവർത്തരഹിതമായതിനാൽ ദീർഘദൂര ട്രെയിനുകൾ സഹിതം പിടിച്ചിട്ടു. ജനശതാബ്ദി ആലപ്പുഴ വഴി തിരിച്ചുവിട്ടു. മിക്ക ട്രെയിനുകളും ഇന്ന് വൈകി
ഓടും. ചില ട്രെയിനുകൾ ആലപ്പുഴ വഴി സർവീസ് നടത്തും. ദീർഘദൂര ട്രെയിനുകൾ വൈകുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
മാറ്റം വരുത്തിയ ട്രെയിനുകൾ
ട്രെയിൻ16650 നാഗർകോവിൽ - മംഗളൂരു പരശുറാം എക്സ്പ്രസ്സ് എറണാകുളം ടൗൺ സ്റ്റേഷൻ വഴി തിരിച്ചുവിട്ടു. കൊല്ലം-എറണാകുളം മെമു തൃപ്പൂണിത്തുറ വരെയേ സർവീസ് നടത്തിയുള്ളൂ. 12618 നിസാമുദ്ദിൻ - എറണാകുളം മംഗള എക്സ്പ്രസ്സ് എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു. 12081 കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി എന്നിവ ആലപ്പുഴ വഴി സർവീസ് നടത്തും.

കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. പ്രധാനനഗരമായ കൊച്ചിയില്‍ വെള്ളക്കെട്ടും രൂക്ഷമാണ്.
ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോട്ടയം ജില്ലയില്‍ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം , പത്തനംതിട്ട ജില്ലകൾകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നല്‍കി. 100 മില്ലിമീറ്റർ മുതൽ 200 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒന്നോ രണ്ടോ ജില്ലകളിൽ ചില സ്ഥലങ്ങളിലെ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. 200 മില്ലി മീറ്ററിൽ കൂടുതൽ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളിൽ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്
സാരിയിൽ അതീവ സുന്ദരിയായി ഹണി റോസ്... പുത്തൻ ചിത്രങ്ങളും വൈറൽ...












Click it and Unblock the Notifications