Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ മഴ ശക്തമാവുന്നു; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി തന്നെ കേരളത്തിൽ മഴ കനത്തേക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് ദിവസവും കേരളത്തിൽ മഴ ശക്തമാവാനാണ് സാധ്യത എന്നും കാലാവസ്ഥാ വകുപ്പ് പറയുന്നുണ്ട്. അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്‌ക്കുള്ള യെല്ലോ അലർട്ട് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

rainalertkerala

ചൊവ്വാഴ്‌ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 20ആം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

മെയ് 20ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്‌ക്കും 18 മുതൽ 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ തീരദേശ മേഖലകളിലുള്ള ജനങ്ങൾക്ക് അധികൃതർ ജാഗ്രത നിർദ്ദേശവും നൽകി. കനത്ത മഴ വരുന്ന സാഹചര്യത്തിൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനാണ് നിർദ്ദേശം.

കൂടാതെ 21ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. തെക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ തുടങ്ങിയ ഇടങ്ങളിൽ കാലവർഷം വ്യാപിച്ചു കഴിഞ്ഞു. മെയ് 21ഓടെ, മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ട് മെയ് 22ഓടെ ശക്തമാവാനാണ് സാധ്യത.

24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വടക്കൻ ജില്ലകളിലാണ് കൂടുതലായി മഴ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്‌തിരുന്നു. മലയോര മേഖലകളിൽ ആയിരുന്നു കനത്ത മഴ പെയ്‌തത്‌. എങ്കിലും പകൽ സമയത്തെ ചൂടിന് ഇതുവരെയും ശമനം ഉണ്ടായിട്ടില്ല. കൂടുതലും രാത്രി കാലങ്ങളിലാണ് മഴ പെയ്‌തു കൊണ്ടിരിക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+