Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ വ്യാഴാഴ്‌ച വരെ ശക്തമായ മഴ; 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാം, ഇടിമിന്നൽ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസങ്ങളിൽ പലയിടത്തും വേനൽമഴ ശക്തമായിരുന്നു. അതിന്റെ തുടർച്ചയായി വിവിധ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. കൂടാതെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത കൽപ്പിക്കുന്നുണ്ട്.

മഴയ്ക്ക് പുറമേ ഇടിമിന്നലിനും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഇന്ന് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.

kerala weather updates

നാളെയും മറ്റന്നാളും ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പ്രവചനം. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലും ബുധനാഴ്‌ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്‌ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശങ്ങൾ

കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് 03 05 2026 മുതൽ 07 05 2026 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

ഇടിമിന്നൽ വളരെ അപകടകാരിയാണ് ഇത് മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗൃഹോപകരണങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സൃഷ്ടിക്കാം ഇടിമിന്നൽ എല്ലായ്പ്പോഴും ദൃശ്യമാകണമെന്നില്ല അതിനാൽ കാർമേഘങ്ങൾ കണ്ടുതുടങ്ങുന്ന സമയത്ത് തന്നെ മുൻകരുതൽ സ്വീകരിക്കണം

പ്രധാന ജാഗ്രതാ നിർദേശങ്ങൾ

സുരക്ഷിതമായ ഇടങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും ശക്തമായ കാറ്റും ഇടിമിന്നലും ഉള്ള സമയത്ത് ജനലുകളും വാതിലുകളും അടച്ചിടുക വാതിലിനും ജനലിനും സമീപം നിൽക്കാതിരിക്കുക കെട്ടിടത്തിനകത്ത് തന്നെ തുടരുക

വൈദ്യുതി ഉപകരണങ്ങൾ

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങളിൽ നിന്ന് അകലം പാലിക്കുക ടെലിഫോൺ ഉപയോഗം ഒഴിവാക്കുക മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്

പുറംപ്രദേശങ്ങൾ

മരച്ചുവട്ടിൽ നിൽക്കരുത് വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത് ടെറസിലോ തുറസായ സ്ഥലങ്ങളിലോ കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക പട്ടം പറത്തൽ മീൻപിടിത്തം ബോട്ടിംഗ് എന്നിവ ഒഴിവാക്കുക

യാത്രയും വാഹനങ്ങളും

ഇടിമിന്നൽ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക ഇത് സുരക്ഷിതമാണ് സൈക്കിൾ ബൈക്ക് ട്രാക്ടർ എന്നിവയിൽ യാത്ര ഒഴിവാക്കുക കൈകാലുകൾ വാഹനത്തിന് പുറത്തിടരുത്

ജലസുരക്ഷ

ഇടിമിന്നലുള്ള സമയത്ത് കുളിക്കരുത് ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കരുത് ജലാശയങ്ങളിൽ ഇറങ്ങരുത് മീൻപിടിത്തം ബോട്ടിംഗ് എന്നിവ നിർത്തിവയ്ക്കുക

മറ്റ് മുൻകരുതലുകൾ

മഴക്കാറ് കാണുമ്പോൾ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത് കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ ഉറപ്പിച്ച് കെട്ടിവയ്ക്കുക വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്

തുറസായ സ്ഥലത്ത് കുടുങ്ങിയാൽ അടുത്ത കെട്ടിടത്തിലേക്ക് പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ പാദങ്ങൾ ചേർത്ത് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഇരിക്കുക

അധിക സുരക്ഷ

കെട്ടിടങ്ങളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കുക വൈദ്യുതോപകരണങ്ങൾക്ക് സർജ് പ്രൊട്ടക്ടർ ഉപയോഗിക്കുക

അടിയന്തര സാഹചര്യം

മിന്നലേറ്റ് പൊള്ളൽ കാഴ്‌ചയോ കേൾവിയോ നഷ്‌ടം ഹൃദയാഘാതം എന്നിവ സംഭവിക്കാം മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം നിലനിൽക്കില്ല അതിനാൽ പ്രഥമ ശുശ്രൂഷ നൽകണം ആദ്യ 30 സെക്കൻഡ് ജീവൻ രക്ഷിക്കാൻ നിർണായകമാണ് ഉടൻ വൈദ്യസഹായം ലഭ്യമാക്കുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+