കൊടുംചൂടിൽ വെന്തുരുകി കേരളം; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, കനത്ത ജാഗ്രത
തിരുവനന്തപുരം: വേനൽ വരവറിയിക്കും മുൻപ് തന്നെ തീച്ചൂളയായി കേരളം. ഫെബ്രുവരി പകുതി പിന്നിട്ടപ്പോഴേക്കും താപനില കുതിച്ചുയരുന്ന സ്ഥിതിവിശേഷമാണുള്ളത്. പകൽ താപനില 40.5 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് സ്ഥാപിച്ചിട്ടുള്ള ഓട്ടമേറ്റഡ് കാലാവസ്ഥാ മാപിനികളിൽ നിന്ന് ലഭ്യമായ വിവരമനുസരിച്ച് തൃശൂർ അതിരപ്പിള്ളിയിൽ 40.5 ഡിഗ്രിയും പത്തനംതിട്ടയിലെ കുന്നന്താനം, തിരുവല്ല, കണ്ണൂർ ചെമ്പേരി എന്നിവിടങ്ങളിൽ 40 ഡിഗ്രിയോടടുത്തുമായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ താപനില.
എന്നാൽ ഈ മാപിനികളിലെ താപനില കേന്ദ്ര കാലാവസ്ഥാവകുപ്പ് ഔദ്യോഗിക രേഖകളിൽ ചേർക്കാറില്ല. ഇത് അവരുടെ വെബ്സൈറ്റിൽ ഉൾപ്പെടുത്താറുണ്ടെന്ന് മാത്രം. അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലായിരുന്നു ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്, 37.9 ഡിഗ്രി.

താപനില ഇനിയും ഉയർന്നേക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ല ഇന്നും ചൂടുമായി ബന്ധപ്പെട്ട യെലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ ജില്ലകളിൽ താപനില 3-4 ഡിഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. കൂടാതെ മറ്റു ജില്ലകളിലും ചൂട് 35 ഡിഗ്രിക്ക് മുകളിലാണ്.
കുറഞ്ഞ താപനില ഉള്ള ഇടങ്ങളിൽ ഒന്ന് മൂന്നാറാണ്. നിലവിൽ എവിടെയും വേനൽമഴ എത്താനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. മാർച്ച് പകുതിയോടെ മാത്രമേ മഴ പെയ്യാൻ സാധ്യതയുള്ളൂ. ഈ സാഹചര്യത്തിൽ കനത്ത ചൂടിനെ നേരിടാൻ ആവശ്യമായ മുൻകരുതലുകൾക്ക് കർമ്മ പദ്ധതികൾ ഇക്കുറി നേരത്തെ തന്നെ പ്രഖ്യാപിച്ചേക്കും.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും കാലാവസ്ഥാവകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. ദാഹം തോന്നിയില്ലെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. പകൽ 11 മുതൽ മൂന്ന് മണി വരെ വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം, കുട്ടികളിൽ നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വാട്ടർ ബെൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി ശിവൻകുട്ടി ഇന്ന് രാവിലെ 10ന് തിരുവനന്തപുരം മണക്കാട് ഗവ വൊക്കേഷണൽ ഗവ. എച്ച്എസ്എസിൽ വച്ച് നിർവഹിക്കും. കുട്ടികളെ വെള്ളം കുടിക്കുന്ന കാര്യം ഓർമ്മിപ്പിക്കാൻ 10.30നും ഉച്ചയ്ക്ക് 2.30നും ബെൽ അടിക്കുന്ന സംവിധാനമാണിത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications