Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഞായറാഴ്‌ച വരെ പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, കാറ്റും ഇടിമിന്നലും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമാവുന്നു. അടുത്ത നാല് ദിവസത്തെ മഴ മുന്നറിയിപ്പുകളാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. പരക്കെ മഴ പെയ്തേക്കും എന്നാണ് വിവരം. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയുടെ ശക്തി കണക്കിലെടുത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വന്ദേഭാരത് കയറ്റം കഠിനം..ട്രെയിനിൻ്റെ ഫ്ലോറും പ്ലാറ്റ്ഫോമും തമ്മിലുള്ള ഉയരവ്യത്യാസം, പരാതി പ്രളയം
വന്ദേഭാരത് കയറ്റം കഠിനം..ട്രെയിനിൻ്റെ ഫ്ലോറും പ്ലാറ്റ്ഫോമും തമ്മിലുള്ള ഉയരവ്യത്യാസം, പരാതി പ്രളയം

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വെള്ളിയാഴ്‌ച കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഈ ജില്ലകളും ആ ദിവസങ്ങളിൽ യെല്ലോ അലർട്ടാണ്.

kerala weather updates

കൂടാതെ ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ ഇന്നത്തെ മഴ മുന്നറിയിപ്പ് നിലവിൽ ഇല്ലാത്ത വടക്കൻ ജില്ലകളിൽ പലയിടത്തും പുലർച്ചെയും ശക്തമായ മഴയാണ് പെയ്യുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ ഇടങ്ങളിൽ മണിക്കൂറുകളായി വേനൽമഴ തകർത്തു പെയ്യുകയാണ്. ഇടിമിന്നലോട് കൂടിയ മഴയാണ് ജില്ലയിൽ പെയ്യുന്നത്.

അതേസമയം, വരും ദിവസങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. മാന്നാർ കടലിടുക്കിലും സമീപ്രദേശങ്ങളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായാണ് കേരളത്തിലെ വേനൽമഴ ശക്തിപ്പെട്ടത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സ്വർണക്കുതിപ്പ് തീർന്നില്ല, പഴയ സ്വർണം ഇപ്പോൾ വിൽക്കല്ലേ..ഇനിയാണ് വിൽക്കുന്നവർ നല്ലകാലം
സ്വർണക്കുതിപ്പ് തീർന്നില്ല, പഴയ സ്വർണം ഇപ്പോൾ വിൽക്കല്ലേ..ഇനിയാണ് വിൽക്കുന്നവർ നല്ലകാലം

നിലവിലെ സാഹചര്യത്തിൽ വേനൽമഴ ശക്തമാവുന്നതോടെ കനത്ത ചൂടിനാണ് അറുതിയാവുന്നത്. മധ്യ-തെക്കൻ കേരളത്തിൽ നേരത്തെ തന്നെ മഴ ശക്തമായി പെയ്‌തിരുന്ന സാഹചര്യത്തിൽ ഇവിടെ ചൂട് കാര്യമായി തന്നെ കുറഞ്ഞിട്ടുണ്ട്. വടക്കൻ ജില്ലകളിലും മഴ കനത്തതോടെ മൊത്തത്തിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+