കേരളം മറ്റൊരു സിറിയ ആകും: മതപ്രമാണിമാർക്ക് ദേശസ്നേഹമില്ല: എപി അബ്ദുള്ളക്കുട്ടി
തിരുവനന്തപുരം: എങ്ങനെയാണ് കേരളത്തിൽ നിന്നും വിദ്യാസമ്പന്നരായ ചെറുപ്പക്കാർ ജിഹാദിനായി ഐഎസിൽ ചേരാൻ പോയതെന്ന് പ്രബുദ്ധ കേരളം ചർച്ച ചെയ്യണമെന്ന് ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി. ഇതിനെതിരെ ക്രിത്യമായി പ്രതികരിച്ചില്ലെങ്കിൽ കേരളം മറ്റൊരു സിറിയ ആകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷമോർച്ച സംഘടിപ്പിച്ച തീവ്രവാദ വിരുദ്ധ ക്യാമ്പയിൻ "ഹോം ശാന്തി" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷന്‍.
ആഗോള തീവ്രവാദത്തിന് കേരളത്തിൽ നിന്ന് റിക്രൂട്ട്മെൻറ് നടക്കുന്നുവെന്ന മുൻ ഡിജിപിയുടെ വെളിപ്പെടുത്തലും അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചാൽ അതിൻ്റെ പ്രതിഫലനം കേരളത്തിൽ ഉണ്ടാവുമെന്ന സ്റ്റേറ്റ്മാൻ റിപ്പോർട്ടും ഭീതിപ്പെടുത്തുന്നതാണ്. കാശ്മീരിൽ ഇന്ത്യൻ സൈന്യത്തോട് യുദ്ധം ചെയ്ത് കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഫയാസ് കൊല്ലപ്പെട്ടപ്പോൾ ഉമ്മ സഫിയ "നമ്മക്ക് മോനേക്കാൾ വലുതാണ് രാജ്യം" എന്നാണ് പറഞ്ഞത്. ഇതാണ് നാം മാതൃകയാക്കേണ്ടത്. ആ ഉമ്മയ്ക്കുള്ള ദേശസ്നേഹം മതപ്രമാണിമാർക്കില്ലെന്നും എപി അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം
കാശ്മീരിൽ നിന്നും തീവ്രവാദത്തെ ഏതാണ്ട് തുടച്ചുനീക്കാൻ നരേന്ദ്രമോദി സർക്കാരിന് സാധിച്ചു. അബ്ദുൾ നാസർ മദനിയേയും സക്കീർ നായിക്കിനെയും പോലെയുള്ളവരാണ് രാജ്യത്ത് തീവ്രവാദം വളർത്തിയത്. തീവ്രവാദം ദേശവിരുദ്ധവും മതവിരുദ്ധവുമാണെന്ന് യുവാക്കളെ പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ജിഹാദിന്റെ പേരിൽ ആയുധമേന്തി മറ്റുള്ളവരുടെ ജീവൻ അപഹരിക്കുന്നതും, അവരുടെ സ്വൈര്യജീവിതം കെടുത്തുന്നതും മനുഷ്യത്വരഹിതമാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഡോക്ടർ അബ്ദുൽ സലാം, ബിജെപി ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ്, ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് പടമാടൻ, അജി തോമസ് വൈസ് പ്രസിഡന്റ് ഡാനി ജെ പോൾ, ജില്ലാ പ്രസിഡൻ്റ് ഡെന്നിസ് തുടങ്ങിയവർ പങ്കെടുത്തു.
Recommended Video
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"











Click it and Unblock the Notifications