'ഇങ്ങനെയെങ്കില്‍ കേരളം നിങ്ങള്‍ക്ക് നേരിട്ട് കൈ തരും': മോദിക്ക് നന്ദി പറഞ്ഞ് നടന്‍ ഹരീഷ് പേരടി
എറണാകുളം: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നടന്‍ ഹരീഷ് പേരടി. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതില്‍ ഒരു മലയാളി എന്ന നിലയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് ഹരിഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നത്.
ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരുമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

''മോദിജീ ഞാൻ കാക്കനാടാണ് താമസിക്കുന്നത്... മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങിനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവശ്യം. മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ''-ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഇതാണൂട്ടോ എന്റെ ഓണക്കോടി...: ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി ഭാവന, പൊളിച്ചടുക്കിയെന്ന് ആരാധകർ

അതേസമയം, 1,957.05 കോടി രൂപ ചെലവിൽ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. 11.17 കിലോമീറ്റർ നീളവും 11 സ്റ്റേഷനുകളും. സീപോർട്ട് എയർപോർട്ട് റോഡിന്റെ റോഡ് വീതി കൂട്ടൽ ഉൾപ്പെടെ രണ്ടാം ഘട്ടത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

കൊച്ചിയിൽ ആലുവ മുതൽ പേട്ട വരെ 25.6 കിലോമീറ്റർ ദൈർഘ്യത്തിൽ 22 സ്റ്റേഷനുകളുള്ള ഒന്നാം ഘട്ടം 5181.79 കോടി രൂപയുടെ പൂർത്തീകരണച്ചെലവിൽ പൂർണമായും പ്രവർത്തനക്ഷമമാണ്. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം 710.93 കോടി രൂപ ചെലവിൽ പേട്ട മുതൽ എസ്എൻ ജംക്‌ഷൻ വരെ 1.80 കിലോമീറ്റർ ദൈർഘ്യമുള്ള വയഡക്‌ട് പദ്ധതി.

സംസ്ഥാന പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി പദ്ധതി ഉദ്ഘാടനത്തിന് തയ്യാറായിക്കഴിഞ്ഞു. എസ്എൻ ജംക്‌ഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെയുള്ള 1.20 കിലോമീറ്റർ ദൈർഘ്യമുള്ള കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട ബി പദ്ധതി സംസ്ഥാന സെക്‌ടർ പദ്ധതിയായി നിർമാണം പുരോഗമിക്കുകയാണ്.












Click it and Unblock the Notifications