ഗുരുവായൂര്‍ ക്ഷേത്രം; വിശ്വാസികളായ അഹിന്ദുക്കള്‍ക്കും പ്രവേശനം ഉടന്‍?
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളായ വിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ചര്‍ച്ച പുതിയ വിപ്ലവത്തിലേക്കെന്ന് സൂചന.
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കളായ വിശ്വാസികള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ചര്‍ച്ച പുതിയ വിപ്ലവത്തിലേക്കെന്ന് സൂചന. ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ഇതിന് അനുകൂലമായി പ്രതികരിച്ചതോടെ അഹിന്ദുക്കള്‍ക്കും പ്രവേശനമെന്ന കാലങ്ങളായുള്ള ആവശ്യം ഉടന്‍ പ്രാബല്യത്തിലായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മകള്‍ മരിച്ചത് അബദ്ധത്തില്‍; ഷെറിന്റെ മരണത്തില്‍ അമേരിക്കന്‍ മലയാളിയുടെ കുറ്റസമ്മതം
വിഷയത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുകൂല അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മും ഇതിനെ സ്വാഗതം ചെയ്തു. ഇതിന് പിന്നാലെ കോണ്‍ഗ്രസും എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നതോടെ വിശദമായ ചര്‍ച്ച നടത്തി അഭിപ്രായ രൂപീകരണത്തിനായിരിക്കും സര്‍ക്കാര്‍ ശ്രമം. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ പീതാംബര കുറുപ്പും അഭിപ്രായ രൂപീകരണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

പ്രശസ്ത ഗായകന്‍ യേശുദാസിന്റെ ഏറെക്കാലമായുള്ള ആഗ്രഹമാണ് ഗുരുവായൂരില്‍ പ്രവേശിക്കണമെന്നത്. എന്നാല്‍, നിലവിലുള്ള ആചാരപ്രകാരം അത് സാധ്യമല്ല. ആചാരങ്ങള്‍ മാറ്റാന്‍ ഭൂരിപക്ഷം അനുകൂലിച്ചാല്‍ യേശുദാസിന് ശബരിമലയിലെന്നപോലെ ഗുരുവായൂരിലും പ്രവേശിക്കാം. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ യേശുദാസിന് അടുത്തിടെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍, സമയമാകുമ്പോള്‍ ക്ഷേത്രത്തിലെത്തുമെന്നാണ് ഗാനന്ധര്‍വന്‍ അറിയിച്ചത്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്കുള്ള പ്രവേശന വിഷയത്തില്‍ ബിജെപിയുടെ നിലപാട് നിര്‍ണായകമായേക്കും. സംസ്ഥാനത്തെ ഹൈന്ദവ സംഘടനകളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം ക്ഷേത്ര വിഷയത്തിലും പ്രതിഫലിക്കും. ഹൈന്ദവ പണ്ഡിതരും ക്ഷേത്രവുമായി ബന്ധപ്പെട്ടവരും ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്ത് അടുത്തുതന്നെ ഒരു തീരുമാനത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications