കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകള്‍ മരിച്ചത് അബദ്ധത്തില്‍; ഷെറിന്റെ മരണത്തില്‍ അമേരിക്കന്‍ മലയാളിയുടെ കുറ്റസമ്മതം

അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്‌ലി മാത്യൂസ് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്.

  • By Anwar Sadath
Google Oneindia Malayalam News

ടെക്‌സാസ്: അമേരിക്കയിലെ വടക്കന്‍ ടെക്‌സസില്‍ വളര്‍ത്തുമകളെ കാണാതായ കേസില്‍ മലയാളി വെസ്‌ലി മാത്യൂസ് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. അബദ്ധത്തില്‍ മകള്‍ മരിച്ചതോടെ ആരും കാണാതെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് വെസ്ലി മാത്യും എഫ്ബിഐയ്ക്ക് മൊഴി നല്‍കിയത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന് ഇയാള്‍ പറയുന്നു.
സരിതയുടെ പരാതി... ആകെ ആശയക്കുഴപ്പം, ഇനിയെന്ത്? ബെഹ്റ വീണ്ടും നിയമോപദേശം തേടിനിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു മകള്‍ ഷെറിന്‍ മാത്യൂസ് മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായതോടെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നു. നേരത്തെ മകളെ കാണാതായെന്നായിരുന്നു ഇയാള്‍ മൊഴി നല്‍കിയിരുന്നത്. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനെ തുടര്‍ന്ന് വെസ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

sherinmathews

കുട്ടിയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞ് വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഷെറിന്‍ മരിച്ചതെങ്ങിനെയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ബാലപീഡന വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത വെസ്ലിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെസ്ലി മാത്യുവിന്റെ മൊഴി പൂര്‍ണമായും വിശ്വാസ്യയോഗ്യമല്ലെന്ന് പോലീസ് പറയുന്നു. കുട്ടിയെ ആശുപത്രിയിലെത്തിക്കാത്തതും ഭാര്യയോട് വിവരം പറയാത്തതും ദുരൂഹമാണ്. വീട്ടില്‍വെച്ച് കുട്ടിയെ കൊലപ്പെടുത്തിയശേം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് മൊഴിയിലുള്ളതിനാല്‍ ശ്വാസം മുട്ടിച്ചാകാം കൊലപ്പെടുത്തിയത്. വളര്‍ച്ചാ കുറവുള്ള കുട്ടിയെ ഇതേ തുടര്‍ന്ന് വെസ്ലി ഒഴിവാക്കിയതാണെന്നാണ് സൂചന.

English summary
Sherin Mathews' Father Admits to Killing 3-Year-Old: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X