കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടാസംഘം തേടിയെത്തിയത് നീനുവിനെ....കാണാതിരുന്നതിനാല്‍ കെവിനെ തല്ലിച്ചതച്ചു!! കൊന്നുകളഞ്ഞു!!

ഗുണ്ടാസംഘം തേടിയെത്തിയത് നീനുവിനെയെന്ന് മൊഴി

Google Oneindia Malayalam News

Recommended Video

cmsvideo
News of The Day | കേരളത്തിൽ വീണ്ടും ഒരു ദുരഭിമാനകൊല | Oneindia Malayalam

കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനെതിരെ മൊഴിയും ഇവരുടെ ബന്ധു നല്‍കിയിട്ടുണ്ട്. കെവിന്റേത് ജാതിക്കൊലപാതകമാണെന്ന് ഉറപ്പായിരിക്കുകയാണ്. ദളിതായതും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതുമാണ് കൊലയിലേക്ക് നയിച്ചത്. അതേസമയം നീനുവിനെ തേടിയാണ് ഗുണ്ടാസംഘം കെവിന്റെ വീട്ടിലെത്തിയതെന്നും ഇതിന് ശേഷമാണ് കൊലപാതകം നടക്കുന്നതെന്നുമാണ് മൊഴി.

അതേസമയം കേസുമായി ബന്ധപ്പെട്ട് പോലീസും മുഖ്യമന്ത്രിയും ഒരേപോലെ കുടുക്കിലായിരിക്കുകയാണ്. തന്റെ സുരക്ഷാ സംഘത്തില്‍ വിവാദത്തിലായ എസ്‌ഐ ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇയാള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് മനസിലാവുന്നത്. പ്രതികള്‍ക്ക് എല്ലാവിധത്തിലുള്ള സഹായവും നല്‍കിയത് എസ്‌ഐ ആണെന്നാണ് റിപ്പോര്‍ട്ട്.

നീനുവിനെ തേടിയെത്തി

നീനുവിനെ തേടിയെത്തി

കേസില്‍ കെവിന്റെ ബന്ധുവിന്റെ മൊഴിയാണ് നിര്‍ണായകമായിരിക്കുന്നത്. നീനുവിനെ അന്വേഷിച്ചാണ് ഗുണ്ടാസംഘം എത്തിയത്. വീടിനകത്ത് അതിക്രമിച്ച് കയറിയ ഗുണ്ടകള്‍ നീനുവിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ഇവരുടെ സഹോദരന്‍ കെവിനെ കൊണ്ടുപോവുകയായിരുന്നു. നീനുവിനെ കിട്ടുമ്പോള്‍ നിന്നെ വിട്ടയക്കാം എന്ന് പറഞ്ഞാണ് അക്രമികള്‍ കെവിനെ കൊണ്ടുപോയത്. എന്നാല്‍ നീനു എവിടെയാണെന്ന് എത്ര ചോദിച്ചിട്ടും ഇയാള്‍ പറഞ്ഞില്ലെന്നും തുടര്‍ന്ന് ക്രൂര മര്‍ദനമേല്‍ക്കേണ്ടി വന്നെന്നുമാണ് റിപ്പോര്‍ട്ട്. ക്രൂരമായ മര്‍ദനത്തില്‍ തന്നെയാണ് കെവിന്‍ മരിച്ചതെന്ന നിലപാടില്‍ തന്നെയാണ് പോലീസ്.

ദുരഭിമാന കൊല തന്നെ...

ദുരഭിമാന കൊല തന്നെ...

കെവിന്റേത് ദുരഭിമാന കൊലയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്. കൊല്ലപ്പെട്ട കെവിന്‍ ദളിത് ക്രൈസ്തവനാണ്. നീനുവിന്റെ കുടുംബം ആര്‍സി പശ്ചാത്തലമുള്ളവരും സാമ്പത്തികമായി നല്ല നിലയിലുള്ളവരുമാണ്. സാമ്പത്തികമായും ജാതീയവുമാണ് പിന്നോക്കാവസ്ഥയുള്ള ഒരാള്‍ സഹോദരിയെ വിവാഹം കഴിച്ചതില്‍ നീനുവിന്റെ സഹോദരന്‍ ഷാനുവിന് കടുത്ത ദേഷ്യമുണ്ടായിരുന്നു. വീട്ടുകാര്‍ക്കും കടുത്ത എതിര്‍പ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനായി ഇയാള്‍ കൃത്യമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായിട്ടാണ് സൂചന.

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി

ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയയാളാണ് നീനുവിന്റെ സഹോദരന്‍ ഷാനു. ഇയാള്‍ അവധിക്കെത്തിയത് തന്നെ കെവിന്‍ തട്ടിക്കൊണ്ടുപോകാനും ഭീഷണിപ്പെടുത്താനും വേണ്ടിയാണ്. ഇതിനായി വ്യക്തമായ പദ്ധതിയും ഇയാള്‍ ആസൂത്രണം ചെയ്തിരുന്നു. പുലര്‍ച്ചെയോടെ അനീഷിന്റെ വീട്ടില്‍ എത്തിയ സംഘം പിന്‍വാതില്‍ തകര്‍ത്താണ് വീടിനുള്ളില്‍ കയറിയത്. വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്ത ശേഷം രണ്ടുപേരുടേയും കഴുത്തില്‍ വടിവാള്‍ വെച്ച് കാറില്‍ കയറാന്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് അയല്‍ക്കാര്‍ ഉണര്‍ന്നെങ്കിലും സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ആരും അടുത്തില്ല.

മൂന്നുവര്‍ഷത്തെ പ്രണയം

മൂന്നുവര്‍ഷത്തെ പ്രണയം

നീനുവും കെവിനും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. നീനുവിന് മറ്റൊരു വിവാഹം വീട്ടുകാര്‍ നടത്താന്‍ തീരുമാനിച്ചതോടെയാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടപ്പോള്‍ പോലീസ് നിര്‍ദേശപ്രകാരം നീനുവിനെ കെവിന്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയിരുന്നു. അപ്പോഴും കെവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് പെണ്‍കുട്ടി പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷവും ഭീഷണി തുടര്‍ന്നതിനെ തുടര്‍ന്നാണ് നീനുവിനെ ലേഡീസ് ഹോസ്റ്റലിലേക്ക് മാറ്റിയത്. തുടര്‍ന്ന് കെവിന്‍ തന്റെ അമ്മാവന്റെ വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു.

വാഹനത്തില്‍ വച്ച് മര്‍ദനം

വാഹനത്തില്‍ വച്ച് മര്‍ദനം

തട്ടിക്കൊണ്ടുപോയശേഷം വാഹനത്തില്‍ വച്ച് കെവിനും അനീഷിനും ക്രൂരമര്‍ദനമാണ് നേരിട്ടത്. പൂനലൂര്‍ എത്തിയപ്പോള്‍ ഛര്‍ദിക്കണമെന്ന് പറഞ്ഞ അനീഷിനെ പുറത്തിറക്കുകയും ചെയ്തു. പിന്നീട് കെവിന്‍ ഓടിപ്പോയതിനാല്‍ തിരിച്ച് പോകാന്‍ ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നേരത്തെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തിരുന്നില്ല. വാഹനത്തിന്റെ നമ്പര്‍ സഹിതം അനീഷ് മൊഴി നല്‍കിയിട്ടും തട്ടിക്കൊണ്ടുപോയവരുടെ നമ്പര്‍ നല്‍കിയിട്ടും പോലീസ് നടപടി എടുത്തിയിരുന്നില്ല. ഇതാണ് ഇപ്പോള്‍ പോലീസിനെ വിവാദത്തില്‍ ചാടിച്ചിരിക്കുന്നത്.

ജോലിയും കൂലിയുമില്ല

ജോലിയും കൂലിയുമില്ല

കെവിന്‍ ജോലിയും കൂലിയുമില്ലാത്തയാളാണെന്ന് പറഞ്ഞാണ് നീനുവിന്റെ വീട്ടുകാര്‍ വിവാഹത്തിന് എതിര് നിന്നിരുന്നത്. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന കെവിന്‍ പിന്നീട് തിരിച്ചെത്തുകയായിരുന്നു. മുമ്പ് സ്റ്റേഷനില്‍ വച്ച് വീട്ടുകാര്‍ നീനുവിനെ വീട്ടിലേക്ക് കൊണ്ടുപോകാനും ശ്രമിച്ചിരുന്നു. നീനുവിന് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെയാണ് ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഏറ്റുമാനൂരില്‍ വച്ച് രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. വീട്ടില്‍ പരീക്ഷ വിവരം അറിയാനായി കോട്ടയത്ത് പോകുന്നുവെന്നായിരുന്നു പറഞ്ഞത്. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ ശേഷം വീട്ടുകാരെ വിളിച്ച് പറയുകയായിരുന്നു.

തമിഴ്‌നാട്ടില്‍ അജിത്താണ് തല... ധോണിയല്ല... ശ്രീശാന്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല, അസഭ്യവര്‍ഷം!!തമിഴ്‌നാട്ടില്‍ അജിത്താണ് തല... ധോണിയല്ല... ശ്രീശാന്തിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല, അസഭ്യവര്‍ഷം!!

മഹാരാഷ്ട്രയില്‍ വോട്ടിംഗ് റദ്ദാക്കി... ഇവിഎമ്മില്‍ കൃത്രിമം, യുപിയില്‍ പരാതിയുമായി ആര്‍എല്‍ഡി!!മഹാരാഷ്ട്രയില്‍ വോട്ടിംഗ് റദ്ദാക്കി... ഇവിഎമ്മില്‍ കൃത്രിമം, യുപിയില്‍ പരാതിയുമായി ആര്‍എല്‍ഡി!!

English summary
kevin joseph murder in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X