കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു.... ആഴമേറിയ മുറിവുകള്‍, കൊലയ്ക്ക് പിന്നില്‍ ഡിവൈഎഫ്‌ഐ ബന്ധവും!!

കെവിന്‍ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തെന്ന് പോലീസ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
കൊല്ലപ്പെട്ട കെവിന് നേരിടേണ്ടി വന്നത് ക്രൂരപീഢനം? | Oneindia Malayalam

പുനലൂര്‍: പ്രണയ വിവാഹത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കെവിന് ക്രൂരമര്‍ദനമേറ്റെന്ന് റിപ്പോര്‍ട്ട്. അതിഭീകരമായ കാര്യങ്ങളാണ് നടന്നിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കോട്ടയം സ്വദേശിയായ കെവിന്റെ മൃതദേഹം നേരത്തെ തോട്ടില്‍ നിന്നായിരുന്നു ലഭിച്ചത്. കെവിന്റെ രണ്ട് കണ്ണും ചൂഴ്‌ന്നെടുത്തിട്ടുണ്ട്. ഇത് ഞെട്ടിക്കുന്ന സംഭവമാണ്. അതേസമയം പ്രതികള്‍ക്ക് പാര്‍ട്ടി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ സിപിഎമ്മും വെട്ടിലായിരിക്കുകയാണ്.

അതേസമയം ദുരഭിമാന കൊലയ്ക്ക് സമാനമാണ് കെവിന്റെ കൊലപാതകം. സംഭവത്തില്‍ പ്രതിപക്ഷ കക്ഷികള്‍ പോരാട്ടം ശക്തമാക്കിയിട്ടുണ്ട്. നേരത്തെ വീടാക്രമിച്ചാണ് കെവിനെയും ബന്ധുവായ അനീഷിനെയും നീനുവിന്റെ സഹോദരന്‍ തട്ടിക്കൊണ്ടുപോയത്. നീനു സഹോദരനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട് അവര്‍ കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു....

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു....

ഒരിക്കലും സംഭവിക്കരുതാത്ത തരത്തിലുള്ള പീഡനങ്ങളാണ് കെവിന് നേരിടേണ്ടി വന്നത്. തെന്‍മലയില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ചാലിയാറില്‍ നിന്നും കണ്ടെടുത്ത മൃതദേഹത്തില്‍ കണ്ണുകള്‍ ഇല്ലായിരുന്നു. രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ ക്രൂരമായി മര്‍ദനമേറ്റിട്ടുണ്ട്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട്. ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ കൃത്യമായി കാണാന്‍ സാധിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഒറ്റ രാത്രി കൊണ്ട് ലഭിക്കാവുന്ന ഏറ്റവും ക്രൂരമായ മര്‍ദനമാണ് കെവിന്‍ നേരിട്ടതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ നിന്ന് മനസിലാവുന്നുണ്ട്.

പാര്‍ട്ടി ബന്ധം....

പാര്‍ട്ടി ബന്ധം....

സിപിഎമ്മാണ് സംഭവത്തില്‍ ഏറ്റവും കുടുക്കിലായിരിക്കുന്നത്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കമുള്ള 12 അംഗ സംഘത്തിലുള്ള എല്ലാവരും ഡിവൈഎഫ്‌ഐ ബന്ധമുള്ളവരാണ്. കെവിനെ തട്ടിക്കൊണ്ടു പോകാനും മര്‍ദിക്കാനും ഇവരെല്ലാം മുന്നിലുണ്ടായിരുന്നു. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഇബ്രാഹിം കുട്ടിയുടെ വാഹനം ഓടിച്ചിരുന്ന നിയാസ് ഡിവൈഎഫ്‌ഐയുടെ തെന്മല യൂണിറ്റ് സെക്രട്ടറിയാണ്. പിടിയിലായ ഇശാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. അതേസമയം മറ്റ് പ്രതികളും ഏതെങ്കിലും തരത്തില്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തെങ്കാശി ഭാഗത്തേക്ക് കടന്നു

തെങ്കാശി ഭാഗത്തേക്ക് കടന്നു

പ്രതികള്‍ തെങ്കാശി ഭാഗത്തേക്ക് കടന്നെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം മര്‍ദനത്തെ തുടര്‍ന്ന് വാഹനത്തില്‍ വച്ച് തന്നെ കെവിന്‍ മരിച്ചിരിക്കാമെന്നും മൃതദേഹം കാറില്‍ ഇരുന്ന് കൊണ്ട് തന്നെ തോട്ടിലേക്ക് തള്ളിയതായിരിക്കാമെന്നും പോലീസ് പറയുന്നു. രണ്ടു കാറുകളിലായിട്ടാണ് അക്രമി സംഘം എത്തിയത്. ഇതില്‍ തന്നെയാണ് ഇവര്‍ രക്ഷപ്പെട്ടതും. സംഭവം നടന്നതിന് ശേഷം ഒരു കാറും സംഘത്തില്‍ ഉണ്ടായിരുന്ന വിശാലിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പറഞ്ഞത് കെവിന്‍ തെന്മലയില്‍ വെച്ച് കാറില്‍ നിന്ന് ഇറങ്ങിയോടിയെന്നാണ്. ഇത് പ്രകാരം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

മൃതദേഹം പുറത്തെടുത്തു

മൃതദേഹം പുറത്തെടുത്തു

മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. ബന്ധുക്കളും മറ്റും ഇവിടേക്ക് എത്തുന്നുമുണ്ട്. ഇവര്‍ എത്തിയതിന് ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കൂ. അതേസമയം നിയാസിന്റെ ഈശലിന്റെയും നേതൃത്വത്തിലാണ് കെവിനെ തട്ടിക്കൊണ്ടുവരാന്‍ പദ്ധതിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ നിശ്ചയിച്ച പ്രാകരം അനീഷിന്റെ വീടും വീട്ടുപകരങ്ങളും അടിച്ച് തകര്‍ത്ത ശേഷം ഇരുവരേയും രണ്ടു കാറുകളിലാക്കി കടത്തിക്കൊണ്ടു പോകുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറച്ച് വെള്ളം മാത്രമേയുള്ളൂ. ഇവിടെ കെവിന്‍ എങ്ങനെയെത്തി എന്നതാണ് പോലീസിനെ കുഴക്കുന്നത്.

നീനുവിന്റെ പരാതി

നീനുവിന്റെ പരാതി

കേസില്‍ പോലീസ് കടുത്ത അനാസ്ഥയാണ് കാണിച്ചതെന്ന് ഉറപ്പാണ്. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ നീനുവിനോട് മുഖ്യമന്ത്രിയുടെ പരിപാടി സംബന്ധിച്ച് തിരക്കിലാണെന്നായിരുന്നു പോലീസിന്റെ മറുപടി. പോലീസിന്റെ നിലപാടില്‍ പ്രതിഷേധിച്ച് നീനു പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ഗാന്ധിനഗര്‍ സ്‌റ്റേഷനില്‍ കെവിന്റെ പിതാവ് ജോസഫ് ജേക്കബ് നല്‍കിയ പരാതിയും സ്വീകരിച്ചിരുന്നില്ല. കൊലപാതകവും തട്ടിക്കൊണ്ടുപോകലും നടത്തിയത് തന്റെ സഹോദരനാണെന്ന് പെണ്‍കുട്ടി പരാതിപ്പെട്ടിട്ടുണ്ട്.

പോലീസിന്റെ അനാസ്ഥ

പോലീസിന്റെ അനാസ്ഥ

കെവിനെ തട്ടിക്കൊണ്ട് പോയവരുമായി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ഇതുകൊണ്ടാണ് പരാതി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്. ഇയാള്‍ അക്രമി സംഘവുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കെവിന്‍ പത്തനാപുരത്ത് വച്ച് കാറില്‍ നിന്ന് ചാടി രക്ഷപ്പെട്ടെന്നാണ് പറഞ്ഞത്. അതേസമയം കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഗുണ്ടാസംഘം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇയാള്‍ തിരികെയെത്തി വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതി നല്‍കിയിട്ടും നടപടികളെടുക്കാന്‍ പോലീസ് തയ്യാറിയില്ല. സംഭവത്തില്‍ എസ്‌ഐക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്. ഇയാളെ സ്ഥലം മാറ്റിയെന്ന് സൂചനയുണ്ട്.

കൂടുതല്‍ ചോദ്യം ചെയ്യും

കൂടുതല്‍ ചോദ്യം ചെയ്യും

കെവിന്റെ മൃതദേഹം കിട്ടിയ സ്ഥലത്ത് വനംവകുപ്പിന് കീഴിലുള്ള ചില തോട്ടങ്ങള്‍ നില്‍ക്കുന്ന പ്രദേശമാണ്. ഇവിടെ എങ്ങനെ കെവിന്‍ എത്തി എന്നത് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്താല്‍ മാത്രമേ മനസിലാവൂ. ഈശലിനെയും ഇബ്രാഹിം കുട്ടിയെയും പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മൃതദേഹം പ്രഭാതസവാരിക്കായി പോയവരാണ് കണ്ടെത്തിയത്. ഇവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൃതദേഹം കെവിന്റേത് തന്നെയാണ് എന്ന് ഉറപ്പിച്ചത്. നീതുവിന്റെ സഹോദരനും സംഘവും എത് നിമിഷവും അറസ്റ്റിലാവുമെന്നാണ് സൂചന.

കെവിന്റെ മരണം; ഒരാൾ കസ്റ്റഡിയിൽ, മരണവാർത്ത കേട്ട നീനു ആശുപത്രിയിൽ... നടുക്കം മാറാതെ കോട്ടയം...കെവിന്റെ മരണം; ഒരാൾ കസ്റ്റഡിയിൽ, മരണവാർത്ത കേട്ട നീനു ആശുപത്രിയിൽ... നടുക്കം മാറാതെ കോട്ടയം...

പോലീസിന് മുന്നിൽ നീനു കരഞ്ഞ് പറഞ്ഞു.. മുഖ്യമന്ത്രി പോയിട്ട് നോക്കാമെന്ന് ഗാന്ധിനഗർ എസ്ഐ! സസ്പെൻഷൻപോലീസിന് മുന്നിൽ നീനു കരഞ്ഞ് പറഞ്ഞു.. മുഖ്യമന്ത്രി പോയിട്ട് നോക്കാമെന്ന് ഗാന്ധിനഗർ എസ്ഐ! സസ്പെൻഷൻ

English summary
kevin joseph murdered brutaly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X