Get Updates
Get notified of breaking news, exclusive insights, and must-see stories!

കെവിന്റെ മൃതദേഹത്തോടും ക്രൂരത; രാഷ്ട്രീയ പാര്‍ട്ടികളുടെ പിടിവലി!! പ്രതിഷേധവും പ്രതിരോധവും

കൊല്ലം: വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് കേരളക്കര കേട്ടത്. പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ വധുവിന്റെ വീട്ടുകാര്‍ വീട്ടില്‍ കയറി പിടിച്ചുക്കൊണ്ടുപോകുക. പിന്നീട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുക. ഉത്തരേന്ത്യയില്‍ മാത്രം കണ്ടിരുന്ന ദുരഭിമാന കൊലകള്‍ക്ക് കേരളവും സാക്ഷിയാകുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിന് ശേഷം ചാലിയക്കര തോടിനരികില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം, ഇതിലെ രാഷ്ട്രീയം ചോദ്യം ചെയ്ത് സിപിഎം നടത്തിയ പ്രതിരോധം എന്നിവയൊക്കെ നടക്കുമ്പോഴും നവവരന്റെ മൃതദേഹം മഴയത്ത് കിടക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. ആരെയും സങ്കടപ്പെടുത്തുന്ന കാഴ്ചയാണ് കെവിന്‍ ജോസഫ് എന്ന യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായത്...

പോലീസിന്റെ പ്രതികരണം

പോലീസിന്റെ പ്രതികരണം

പ്രണയവിവാഹം കഴിച്ച നവവരന്‍ കോട്ടയം നട്ടാശേരി എസ്എച്ച് മൗണ്ട് കെവിന്‍ പി ജോസഫിനെ പത്തംഗ സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. പരാതിയുമായി കുടുംബമെത്തിയപ്പോള്‍ പോലീസിന് അലസ മനോഭാവമായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞിട്ട് അന്വേഷിക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്.

 മുഖം രക്ഷിക്കല്‍ നടപടി

മുഖം രക്ഷിക്കല്‍ നടപടി

പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് ഒറ്റനോട്ടത്തില്‍ തന്നെ തെളിഞ്ഞ പശ്ചാത്തലത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ എംഎസ് ഷിബുവിനെയും എഎസ്‌ഐയെയും സസ്‌പെന്റ് ചെയ്തു. കൂടാതെ കോട്ടയം എസ്പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തു. യുവാവിനെ തട്ടിക്കൊണ്ടുപോയി എന്ന പരാതി ലഭിച്ചിട്ടും നടപടിയെടുത്തില്ല എന്ന് ബോധ്യമായതിനെ തുടര്‍ന്നായിരുന്നു നടപടികള്‍.

മോശമായി പെരുമാറി

മോശമായി പെരുമാറി

കെവിന്റെ ഭാര്യ നീനുവിനോട് പോലീസ് വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് ആരോപണമുണ്ട്. പോലീസ് പരാതി ലഭിച്ചപ്പോള്‍ തന്നെ ഇടപെട്ടിരുന്നെങ്കില്‍ കെവിന്റെ ആപത്ത് സംഭവിക്കില്ലായിരുന്നുവെന്ന നിലപാടിലാണ് കുടുംബം. ഇതൊക്കെ പോലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണമാണെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികിളുടേത് വേറെ.

തോടിനരികില്‍ സംഘര്‍ഷം

തോടിനരികില്‍ സംഘര്‍ഷം

മൃതദേഹം കണ്ടെത്തിയ കൊല്ലം ചാലിയക്കര തോടിനരികില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയായിരുന്നു. കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ആര്‍ഡിഒയുടെയും മജിസ്‌ട്രേറ്റിന്റെയോ സാന്നിധ്യത്തിലാകണം ഇന്‍ക്വസ്റ്റ് എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് നീക്കം രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആരോപിച്ച് സിപിഎം രംഗത്തുവരികയായിരുന്നു.

മൃതദേഹം ഏറെ നേരം മഴയത്ത് കിടന്നു

മൃതദേഹം ഏറെ നേരം മഴയത്ത് കിടന്നു

ഇരുകൂട്ടരും തോട്ടിനരികില്‍ ഏറെ നേരം കലഹിച്ചു. മുദ്രാവാക്യം വിളികളും ഉയര്‍ന്നു. പോലീസ് പ്രശ്‌നപരിഹാരത്തിന് ഇടപെട്ടു. ഈ സമയമത്രയും കെവിന്റെ മൃതദേഹം മഴയത്ത് കിടക്കുകയായിരുന്നു. ഒരു ഭാഗത്ത് യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു, കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധം. ഇതിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി സിപിഎം മറുഭാഗത്തും സംഘടിക്കുകയായിരുന്നു.

തഹസില്‍ദാറിന്റെ നേതൃത്വത്തില്‍

തഹസില്‍ദാറിന്റെ നേതൃത്വത്തില്‍

ഒടുവില്‍ കൊല്ലം റൂറല്‍ എസ്പി അശോകന്‍ സ്ഥലം സന്ദര്‍ശിച്ചു. നിമയപരമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. തഹസില്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തി. ശേഷമാണ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

ക്രൂരമര്‍ദ്ദനം

ക്രൂരമര്‍ദ്ദനം

കെവിന് ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നുവെന്ന് മൃതദേഹത്തിലെ പാടുകള്‍ വ്യക്തമാക്കുന്നു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ കണ്ണുകള്‍ ഇല്ലാത്ത അവസ്ഥയിലായിരുന്നു. കഴുത്തില്‍ ആഴത്തിലുള്ള മുറിവുമുണ്ടായിരുന്നു. ശരീരം മുഴുവനും മര്‍ദ്ദനമേറ്റ പാടുണ്ട്. മൂന്നുവര്‍ഷമായി കെവിനും നീനുവും പ്രണയത്തിലാണത്രെ. ദിവസങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടന്നത്. എന്നാല്‍ ദാമ്പത്യം ഏറെനാള്‍ നീളേണ്ടെന്ന് ചിലര്‍ തീരുമാനിക്കുകയായിരുന്നു.

അക്രമികള്‍ വന്നത് നീനുവിനെ തേടി

അക്രമികള്‍ വന്നത് നീനുവിനെ തേടി

അക്രമികള്‍ നീനുവിനെ ചോദിച്ചാണ് കെവിന്റെ വീട്ടിലെത്തിയതത്രെ. നീനുവിനെ കിട്ടാത്തപ്പോള്‍ കെവിനെ പിടികൂടുകയായിരുന്നുവെന്നാണ് കെവിന്റെ ബന്ധു പോലീസില്‍ നല്‍കിയ മൊഴി. നീനുവിനെ കിട്ടിയാല്‍ ഇവനെ വിട്ടയക്കാമെന്ന് അക്രമികള്‍ പറഞ്ഞിരുന്നുവത്രെ.

ക്രൂര മര്‍ദ്ദനത്തിന് ശേഷം

ക്രൂര മര്‍ദ്ദനത്തിന് ശേഷം

ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തംഗ അക്രമികള്‍ കാറിലെത്തി കെവിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. കെവിനെ പിടികൂടി കൊണ്ടുപോകുമ്പോള്‍ ബന്ധു അനീഷിനെയും പിടികൂടി. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അനീഷിനെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു.

ജാതി പ്രശ്‌നം

ജാതി പ്രശ്‌നം

കെവിന്‍ ദളിത് ക്രൈസ്തവനാണ്. നീനുവിന്റെ കുടുംബം ആര്‍സി പശ്ചാത്തലമുള്ളവരും. സാമ്പത്തികമായും കെവിന്റെ കുടുംബം പിന്നിലാണ്. സാമ്പത്തികവും ജാതീയവുമായ കാരണങ്ങളാണ് വിവാഹബന്ധത്തെ എതിര്‍ക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു.

Recommended Video

cmsvideo
    Kevin Case : പോലീസിന്റെ അനാസ്ഥയെക്കുറിച്ച് നീനു | Oneindia Malayalam
    വെള്ളിയാഴ്ച വിവാഹം, പക്ഷേ..

    വെള്ളിയാഴ്ച വിവാഹം, പക്ഷേ..

    നീനുവും കെവിനും കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണ്. നീനുവിന് മറ്റൊരു വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചതോടെ ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് വിവാഹം നടന്നത്. വീട്ടുകാര്‍ പരാതി നല്‍കി. കെവിനൊപ്പം പോകാനാണ് ആഗ്രഹമെന്ന് നീനു അധികൃതര്‍ക്ക് മുമ്പില്‍ തുറന്നുപറയുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+