കിം ജോങ് ഉന്‍ പോസ്റ്റര്‍; സിപിഎം വിവാദത്തിലേക്ക്; നടപടിയുണ്ടായേക്കും
തിരുവനന്തപുരം: ലോകത്തെ ആണവയുദ്ധത്തിന്റെ ആശങ്കയില്‍ നിര്‍ത്തുന്ന ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രം പാര്‍ട്ടി സമ്മേളന പോസ്റ്ററില്‍ ഉപയോഗിച്ച സിപിഎം നടപടി വിവാദത്തിലേക്ക്. സിപിഎം നെടുങ്കണ്ടം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ് ളക്സ് ബോര്‍ഡിലാണ് ഉന്നിന്റെ ചിത്രം ഉള്‍പ്പെടുത്തിയത്.
ഖത്തറില്‍ വിദ്യാഭ്യാസ മേഖലയില്‍ 800 ഒഴിവുകള്‍; വിദേശികള്‍ക്കും അപേക്ഷിക്കാം
കൊലപാതക രാഷ്ട്രീയത്തില്‍ സിപിഎമ്മിനെതിരെ ബിജെപി കടുത്ത പ്രതിരോധവും വിമര്‍ശനവും പ്രതിഷേധവും രാജ്യമെങ്ങും നടത്തിക്കൊണ്ടിരിക്കെ ഇവര്‍ക്ക് അടിക്കാനുള്ള വടി സിപിഎം തന്നെ എറിഞ്ഞുകൊടുക്കുന്നതായി ഇപ്പോഴത്തെ സംഭവം. ബിജെപി ദേശീയ തലത്തില്‍ തന്നെ ബോര്‍ഡ് വിവാദമാക്കാനുള്ള ഒരുക്കത്തിലാണ്.

ഉന്നിന്റെ രാഷ്ട്രീയ നയം തന്നെയാണ് സിപിഎമ്മിനെന്നും അതുതന്നെയാണ് വെളിച്ചത്തുവന്നിരിക്കുന്നതെന്നും ബിജെപി പറയുന്നു. എതിരാളികളെ കൊന്നുതള്ളുന്ന പോര്‍ക്കളമായി കേരളത്തെ മാറ്റിയവര്‍ തന്നെയാണ് ഉന്നിന്റെ ചിത്രം ഉപയോഗിക്കുന്നെന്നും അവര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും ബോര്‍ഡിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
എതിരാളികള്‍ സംഭവം ഏറ്റെടുത്തതോടെ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. വിവാദമാകുമെന്നറിഞ്ഞുതന്നെ ഉന്നിന്റെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ പാര്‍ട്ടി നേതൃത്വം അസന്തുഷ്ടരാണ്. അതുകൊണ്ടുതന്നെ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications