Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തറില്‍ വിദ്യാഭ്യാസ മേഖലയില്‍ 800 ഒഴിവുകള്‍; വിദേശികള്‍ക്കും അപേക്ഷിക്കാം

ദോഹ: ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം 2018-19 അക്കാദമിക വര്‍ഷത്തില്‍ വിവിധ തസ്തികകളിലായി 800 ഒഴിവുകള്‍ പ്രഖ്യാപിച്ചു. അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റര്‍, വൊക്കേഷനല്‍ ട്രെയിനര്‍ എന്നിവയിലാണ് ഒഴിവുകള്‍. ഏതു രാജ്യത്തെ പൗരന്‍മാര്‍ക്കും അപേക്ഷിക്കാമെന്ന് മന്ത്രാലയത്തിലെ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം ഡയറക്ടര്‍ അലി അല്‍ മുരഗി അറിയിച്ചു. ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. https://tawtheef.edu.gov.qa എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ പരിശോധിച്ച് ജോലിക്കാവശ്യമായ യോഗ്യതകളുള്ളവരെ അഭിമുഖത്തിനു വിളിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

മോദിയോ രാഹുൽ ഗാന്ധിയോ.. കോൺഗ്രസോ ബിജെപിയോ.. ആര് ചിരിക്കും ഗുജറാത്തിൽ.. ഇന്നറിയാം ഫലം!!
ഈ അധ്യയന വര്‍ഷം 201 പുതിയ അധ്യാപകരുമായാണു വിദ്യാഭ്യാസ മന്ത്രാലയം കരാറില്‍ ഒപ്പുവച്ചതെന്ന് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹസന്‍ അബ്ദുല്ല അല്‍ മുഹമ്മദി പറഞ്ഞു. സ്വദേശി ജീവനക്കാര്‍ക്കാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നതെങ്കിലും 56 രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൊത്തം 14,577 അധ്യാപകരാണ് ഈ അക്കാദമിക വര്‍ഷത്തിലുള്ളത്. എട്ടു വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്നതാണ് അനുപാതം. ഇതു ലോകത്തുതന്നെ ഏറ്റവും മികച്ച അനുപാതമാണെന്ന് അല്‍ മുഹമ്മദി പറഞ്ഞു. ഈ വര്‍ഷം 164 ഖത്തരി അധ്യാപകരെ നിയമിച്ചു.

qatar

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്താനാണു ലക്ഷ്യമിടുന്നത്. അതുകൊണ്ടാണ് അടുത്ത അക്കാദമിക വര്‍ഷം കൂടുതല്‍ അധ്യാപകരെ നിയമിക്കുന്നത്. 60 വയസ്സു പൂര്‍ത്തിയായവരെയും, ജോലിയില്‍ പ്രതീക്ഷിച്ച രീതിയില്‍ ശോഭിക്കാത്തവരെയും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. കാര്‍പെന്ററി, സംഗീതാധ്യാപനം, ഫിസിയോതെറപ്പി സ്‌പെഷലിസ്റ്റ്, ഭിന്നശേഷിയുള്ളവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രത്യേക പരിശീലനം നേടിയവര്‍ എന്നിവരെയാണു വൊക്കേഷനല്‍ ട്രെയിനിങ് മേഖലയില്‍ പരിഗണിക്കുക.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+