കിനാലൂര്‍ പ്ലാന്റ് ജോലികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചു; സമരം തല്‍ക്കാലം പിന്‍വലിച്ചു
ബാലുശേരി: കിനാലൂരിലെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. എല്ലാവരുമായും ആലോചിച്ചശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. നിര്‍ദിഷ്ട മാലിന്യപ്ലാന്റിന്റെ സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശ്രീദേവിയുടെ മദ്യപാനി ... ഇനിയെങ്കിലും അസംബന്ധം പ്രചരിപ്പിക്കുന്നത് നിര്‍ത്തെന്ന് കമലും ഖുശ്ബുവും
പ്ലാന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഞ്ചായത്തും സര്‍വകക്ഷി സംഘങ്ങളും ജനകീയ സമരസമിതിയും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പരിഹാരം കാണും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അംഗീകാരത്തോടെയാണ് കമ്പനി നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയത്. കോടതിയുടെ സംരക്ഷണവും കമ്പനിക്കുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ പരിശോധിക്കും. തീരുമാനമെടുക്കും മുന്‍പ് എല്ലാവരുമായും ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.













Click it and Unblock the Notifications