കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറോ വേസ്റ്റ് കോഴിക്കോട്: മുക്കം മുനിസിപ്പാലിറ്റിക്കും 4 പഞ്ചായത്തുകള്‍ക്കും കലക്റ്ററുടെ ഷോക്കോസ്

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി നടത്തിപ്പില്‍ കാലതാമസം വരുത്തുന്ന നാല് പഞ്ചായത്തുകള്‍ക്കും ഒരു മുനിസിപ്പാലിറ്റിയ്ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ ജില്ലാ കലക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിലെ വീഴ്ച്ചയും കാലതാമസവും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുന്നത്. നരിക്കുനി, കുന്ദമംഗലം, അരിക്കുളം, പെരുവയല്‍ പഞ്ചായത്തുകള്‍ക്കും മുക്കം മുനിസിപ്പാലിറ്റിയ്ക്കും എതിരെയാണ് നടപടി.

ബിജെപിയുടെ ജയം പണമൊഴുക്കി നേടിയത്; ത്രിപുരയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സീതാറം യെച്ചൂരി!ബിജെപിയുടെ ജയം പണമൊഴുക്കി നേടിയത്; ത്രിപുരയിലെ ജനങ്ങളോട് നന്ദി പറഞ്ഞ് സീതാറം യെച്ചൂരി!

മുക്കം മുനിസിപ്പാലിറ്റിയില്‍ ഹരിതകര്‍മ്മസേന ഇനിയും രൂപീകരിച്ചിട്ടില്ല. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുുന്ന. നരിക്കുനി, അരിക്കുളം, കുന്ദമംഗലം, പെരുവയല്‍ പഞ്ചായത്തുകള്‍ ഇതിനായുള്ള നടപടികള്‍ സ്വീകരിച്ചില്ല. ദുരന്ത നിവാരണ നിയമ പ്രകാരമാണ് ജില്ലാ കലക്റ്റര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുക.

 zero

സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ പഞ്ചായത്തുകളിലും ഹരിത കര്‍മ്മസേന രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ 60 പഞ്ചായത്തുകളിലെയും നാല് മുനിസിപ്പിലാറ്റികളിലെയും പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതുവരെ പരിശീലനപരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്ക് ഉടന്‍ പരിശീലനം നടത്താനുള്ള സൗകര്യവും ഉണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അസിസ്റ്റന്റ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന്‍ കുട്ടി, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.സി. കവിത എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്ക് പലയിടത്തുനിന്നും എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്റെ നടപടി.

കോഴിക്കോട് കോര്‍പ്പറേഷനില്‍ തെരുവുനായകളെ എണ്ണാന്‍ തുടങ്ങി; വിവരങ്ങള്‍ ഉള്ളവര്‍ക്ക് കൈമാറാംകോഴിക്കോട് കോര്‍പ്പറേഷനില്‍ തെരുവുനായകളെ എണ്ണാന്‍ തുടങ്ങി; വിവരങ്ങള്‍ ഉള്ളവര്‍ക്ക് കൈമാറാം

കായിക താരങ്ങള്‍ക്കും പെന്‍ഷനും ഇന്‍ഷൂറന്‍സ് പദ്ധതികളും ഏര്‍പ്പെടുത്തും: മന്ത്രി എ സി മൊയ്തീന്‍കായിക താരങ്ങള്‍ക്കും പെന്‍ഷനും ഇന്‍ഷൂറന്‍സ് പദ്ധതികളും ഏര്‍പ്പെടുത്തും: മന്ത്രി എ സി മൊയ്തീന്‍

English summary
zero waste kozhikode mukkam municipality got show cause notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X