Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയിൽ യുഡിഎഫിനായി വീണ്ടും കെകെ രമ; സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് ആവശ്യം, ആരെത്തും?

കോഴിക്കോട്: സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കവേ വടക്കൻ കേരളത്തിൽ നിർണായക പോരാട്ടം നടക്കുന്ന ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുകയാണ്. അത്തരത്തിൽ കോഴിക്കോട് ജില്ലയിൽ പലരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വടകര. കഴിഞ്ഞ തവണ എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്ത മണ്ഡലത്തിൽ ഇക്കുറി ആരൊക്കെയാവും സ്ഥാനാർത്ഥികൾ എന്നാണ് ഏവരും അറിയാനായി കാത്തിരിക്കുന്നത്.

നിലവിൽ ആർഎംപിഐ നേതാവ് കെകെ രമയാണ് വടകരയിൽ എംഎൽഎ. തുടർച്ചയായി രണ്ട് വട്ടം സികെ നാണു ജയിച്ച മണ്ഡലത്തിലാണ് കഴിഞ്ഞ തവണ ഇടത് കൊടുങ്കാറ്റിന് ഇടയിലും വലത്തോട്ടെക്ക് മറിഞ്ഞത്. മണ്ഡലത്തിൽ അഞ്ച് വർഷമായി സജീവമായി പ്രവർത്തിച്ചു വരികയാണ് കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ രമ. അതിനിടയിലാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്.

kk rema

1960ന് ശേഷം സോഷ്യലിസ്‌റ്റ് പാർട്ടികള്‍ മാത്രം വിജയിക്കുന്ന മണ്ഡലം കെകെ രമയിലൂടെ യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ആർഎംപി സ്ഥാനാർത്ഥിയായി മത്സരിച്ച കെകെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയതോടെ ജയം ഒപ്പം നിന്നു. 99 സീറ്റ് നേടി അധികാര തുടർച്ച കൈവരിച്ചപ്പോഴും എൽഡിഎഫിനെ, പ്രത്യേകിച്ച് സിപിഎമ്മിനെ അലട്ടിയത് വടകരയിലെ കെകെ രമയുടെ ജയമായിരുന്നു.

കഴിഞ്ഞ തവണ എല്‍ഡിഎഫില്‍ എല്‍ജെഡിക്ക് വേണ്ടി മത്സരിച്ച മനയത്ത് ചന്ദ്രനെതിരെ 7491 വോട്ടുകള്‍ക്കായിരുന്നു കെകെ രമയുടെ മിന്നും ജയം. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് യുഡിഎഫ് പിന്തുണയോടെ ഇത്തവണയും കെകെ രമ തന്നെയാകും വടകരയിലെ ആർഎംപിഐ സ്ഥാനാർത്ഥി. കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇവിടെ നടത്തിയ മുന്നേറ്റമാണ് യുഡിഎഫിന് കരുത്തേകുന്നത്.

അതിൽ തന്നെ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 22000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു വടകര നിയമസഭ മണ്ഡലത്തിൽ നിന്ന് ഷാഫി പറമ്പിൽ നേടിയത്. അതേ വിജയം വരുന്ന തിരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ സാധിക്കുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. മാത്രമല്ല മണ്ഡലത്തിൽ ഇക്കുറിയും ജനതാദൾ തന്നെ മത്സരിക്കുകയാണെങ്കിൽ വിജയം ഉറപ്പാണെന്നാണ് യുഡിഎഫ് കരുതുന്നത്.

സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന് പരക്കെ ആവശ്യം

വടകര നിയമസഭാ മണ്ഡലത്തിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മത്സരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ശക്തമായി ഉയരുന്നുണ്ട്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ എല്ലാം ദളിന് ജയിക്കാൻ കഴിഞ്ഞത് കൊണ്ട് ഒരുപരിധിവരെ ഈ ആവശ്യം അധികം ഉയർന്നിരുന്നില്ല. ഇക്കുറി പക്ഷേ സാഹചര്യം അപ്പാടെ മാറിയിരിക്കുകയാണ്.

കെകെ രമയും ആർഎംപിഐയും എതിർ പക്ഷത്ത് നിൽക്കുന്നത് കൊണ്ട് തന്നെ വടകരയിലേത് ഒരു ശക്തമായ രാഷ്ട്രീയ മത്സരമായി വിലയിരുത്തണമെന്നാണ് ഇടത് അനുഭാവികളുടെ ആവശ്യം. മണ്ഡലത്തിൽ ചരിത്രത്തിൽ ഒരിക്കൽ ഇവിടെ സിപിഎം ചിഹ്നത്തിൽ സ്ഥാനാർത്ഥി മത്സരിച്ചിട്ടില്ല, അതും ഒഞ്ചിയം ഉൾപ്പെടെയുള്ള സമരങ്ങൾ നടന്ന പാർട്ടിക്ക് വളരെയധികം വളക്കൂറുള്ള മണ്ണയിട്ട് കൂടി.

അതുകൊണ്ട് കൂടിയാണ് ഇക്കുറി സിപിഎം സീറ്റ് ഏറ്റെടുത്ത് ഇവിടെ മത്സരിക്കണമെന്ന ആവശ്യം ശക്തമാവുന്നത്. എന്നാൽ അതുണ്ടാവാൻ ഇടയില്ലെന്നാണ് വിവരം. ഇതുവരെയുള്ള വിവരങ്ങൾ അനുസരിച്ച് സീറ്റ് ആർജെഡിക്ക് തന്നെയാവും. എങ്കിലും ഇത്തവണ ശക്തനായ ഒരു സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ ഇടത് അണികൾ തന്നെ എതിർക്കുമെന്ന് ഉറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+