Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇയാള് നമ്മളെ കുഴപ്പത്തിലാക്കും, ജലീല്‍ സംസാരിക്കും മുമ്പ് കെകെ ശൈലജയുടെ ആത്മഗതം!!

തിരുവനന്തപുരം: നിയമസഭയില്‍ കെടി ജലീല്‍ സംസാരിക്കും മുമ്പ് കെകെ ശൈലജ നടത്തിയ ആത്മഗതം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. നിയമസഭയില്‍ ലോകായുക്തി നിയമ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് മുന്‍ ആരോഗ്യ മന്ത്രിയുടെ ആത്മഗതം. ഇയാള് നമ്മളെ കുഴപ്പത്തിലാക്കുമെന്നായിരുന്നു പരാമര്‍ശം.

1

മുന്നിലുള്ള മൈക്ക് ഓണാണെന്ന് ഓര്‍ക്കാതെയായിരുന്നു ശൈലജയുടെ ഈ ആത്മഗതം. കെടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ആത്മഗതം.

അതേസമയം വിവാദത്തില്‍ നില്‍ക്കുന്ന ജലീലിനെ ലക്ഷ്യമിട്ടാണ് ശൈലജ ഈ പരാമര്‍ശം നടത്തിയതെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകളും ഉയര്‍ന്നിട്ടുണ്ട്. ജലീലിനെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശമെന്ന വ്യാഖ്യാനവും വീഡിയോ പ്രചരിച്ചതോടെ വന്നിരുന്നു. ശൈലജ പതിയെ പറഞ്ഞ കാര്യമാണ് മൈക്കില്‍ സാമാന്യം വ്യക്തതയോടെ തന്നെ പതിഞ്ഞത്.

ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാന്‍ എഴുന്നേറ്റിരുന്നു. ഇതോടെ ജലീലിന് വഴങ്ങി സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് മൈക്ക് ഓണ്‍ ആണെന്ന കാര്യം ശ്രദ്ധിക്കാതെ എംഎല്‍എ ആത്മഗതം നടത്തിയത്.

ഇതിനിടെ സംഭവം ചര്‍ച്ചയായതോടെ മറുപടിയുമായി ശൈലജ തന്നെ രംഗത്തെത്തി. നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ്. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു.

അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്ന് ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

സെവന്‍സിനടി, പൂരത്തിനടി, കല്യാണത്തിനടി, ഇത് ഗില്ലിന്റെ അടി, പരമ്പര ഇങ്ങെടുത്ത് ഇന്ത്യ, ചിത്രങ്ങള്‍ കാണാം

അതേസമയം പോസ്റ്റില്‍ കമന്റുകളും നിയന്ത്രിച്ചിട്ടുണ്ട്. ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീലിന് രാജിവെക്കേണ്ടി വന്നത്.

അതേ ലോകായുക്തയുടെ നിയമ ഭേദഗതി ബില്ലിലെ ചര്‍ച്ചയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ശൈലജ ഇങ്ങനൊരു ആത്മഗതം ജലീലിനെതിരെ നടത്തിയത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ സംഭവത്തില്‍ ജലീല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+