കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വഞ്ചകര്‍: യുഡിഎഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ്...

  • By Vishnu
Google Oneindia Malayalam News

കോട്ടയം: കോണ്‍ഗ്രസ് വഞ്ചകരാണെന്നും യുഡിഎഫില്‍ നിന്ന് പുറത്ത് പോകണമെന്നും കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ ആവശ്യം. ഭൂരിപക്ഷം നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ചു. ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസിനെ വഞ്ചിച്ചു. മുന്നണി മര്യാദ പാലിക്കാതെയാണ് നേതാക്കള്‍ പ്രതികരിച്ചത്. ഇത്തരം വഞ്ചകരുടെ കൂടെ ഇനി തുടരേണ്ടെന്നും അഭിപ്രയാമുയര്‍ന്നു.

ബാര്‍കോഴ വിഷയത്തില്‍ കെഎം മാണിയെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തി. മാണിയുടെ ബജറ്റിനെപ്പോലും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇവര്‍ തോമസ് ഐസക്കിന്റെ ബജറ്റിനെപറ്റി ഒരക്ഷരം ഉരിയാടിയില്ലെന്നും സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി.

മൂന്നിടത്ത് സ്വകാര്യ ആശുപത്രി... മുന്‍ ആരോഗ്യമന്ത്രിയുടെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണംമൂന്നിടത്ത് സ്വകാര്യ ആശുപത്രി... മുന്‍ ആരോഗ്യമന്ത്രിയുടെ സഹോദരനെതിരെ വിജിലന്‍സ് അന്വേഷണം

K M Mani

ബാര്‍കോഴ ആരോപണത്തിലെ ഗൂഢാലോചന സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ സിഎഫ് തോമസ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സ്റ്റിയറിംഗ് യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. നേരത്തെ അന്വേഷണ റിപ്പോര്‍ട്ട് യോഗത്തിന്റെ അജണ്ടയിലുണ്ടെന്ന് സിഎഫ് തോമസ് പറഞ്ഞിരുന്നു.

പക്ഷേ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തില്ലെന്നും പുറത്ത് വിടില്ലെന്നും കെഎം മാണി പറഞ്ഞു. റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ അത് യുഡിഎഫിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പാര്‍ട്ടിക്കറിയാം. അക്കാര്യമറിയാന്‍ വേണ്ടിയാണ് അന്വേഷണം നടത്തിയത്. ബാര്‍കോഴ കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനമെടുക്കട്ടെ എന്നും മാണി പ്രതികരിച്ചു.

Read more: വ്യാപാരിയെ കൊന്ന് കബറിടത്തില്‍ കുഴിച്ച് മൂടിയതെന്തിന് ? പ്രതി പറയുന്നത്....

English summary
Serious criticisms arises in Kerala Congress sitting committee meeting that congress has betrayed KM Mani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X