വ്യാപാരിയെ കൊന്ന് കബറിടത്തില്‍ കുഴിച്ച് മൂടിയതെന്തിന് ? പ്രതി പറയുന്നത്....
മാഹി: കണ്ണൂര്‍ ജില്ലയിലെ മാഹിയില്‍ വ്യാപാരിയെ കൊന്ന് കബറിടത്തില്‍ കുഴിച്ചിട്ട കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചയ്തു. വ്യാപാരിയുടെ ബന്ധുവും പള്ളിയില്‍ കബര്‍ കുഴിക്കുന്ന ജോലിക്കാരനുമായ പള്ളിയത്ത് വീട്ടില്‍ യൂസഫ്(55) ആണ് പിടിയിലായത്. പുതിയ പുരയില്‍ സിദ്ദിഖ് ആണ് കൊല്ലപ്പെട്ടത്.
പണത്തിന് വേണ്ടിയാണത്രേ യൂസഫ് സിദ്ദിഖിനെ കൊലപ്പെടുത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാള്‍. കടയില്‍ നിന്ന് വരുമ്പോള്‍ സിദ്ദിഖിന്റെ പക്കല്‍ പണമുണ്ടാകുമെന്ന് മനസിലാക്കിയാണ് കൊലനടത്തിയത്. പെരിങ്ങാടി ജമാ അത് പള്ളിയിലെത്തിയ സിദ്ദിഖിനെ കൊലപ്പെടുത്തി പണം കൈക്കലാക്കിയതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
Read More: സൗദിയിലിനി തൊഴിലാളി പീഡനം കുറയും; പാസ് പോര്‍ട്ട് പിടിച്ച് വച്ചാല്‍ പണികിട്ടും

സിദ്ദിഖിനെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. പള്ളിക്ക് മുന്നിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോളാണ് കൊലപാതകത്തിലേക്കുള്ള സൂചന ലഭിച്ചത്. പള്ളിയിലേക്ക് പോയ സിദ്ദിഖ് തിരിച്ചിറങ്ങുന്നത് ക്യാമറയില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പഴയൊരു ഖബറില്‍ നിന്ന് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തു.
യൂസഫലിയുടെ കൈവശം പണം കണ്ടെന്നും കടം കൊടുക്കാനുള്ളവര്‍ക്ക് ഇയാള്‍ പണം കൊടുത്തുതീര്‍ത്തെന്നുമുള്ള മൊഴിയാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം കൈവശമുണ്ടായിരുന്ന 30,000 രൂപ അപഹരിച്ചെന്ന് പ്രതി സമ്മതിച്ചു. സിദ്ദിഖിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.
Read More: സുല്‍ത്താന്‍ ബത്തേരിയില്‍ കോടികളുടെ കുഴല്‍പ്പണവേട്ട... കാറിന്‍റെ രഹസ്യ അറയില്‍ തോക്ക് !!!












Click it and Unblock the Notifications