Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി സമദൂരം പുറത്തെടുക്കും; വെട്ടിലാകുന്നത് മുന്നണികള്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെഎം മാണിയുടെ കേരള കോണ്‍ഗ്രസ് സമദൂര നിലപാട് എടുക്കുമെന്ന് സൂചന. മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നിര്‍ണായക സ്വാധീനമുണ്ട്. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലമെന്ന നിലയില്‍ ചെറിയ വോട്ടുകള്‍ പോലും മത്സരഫലത്തെ സ്വാധീനിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ടുതന്നെ ഇപ്പോള്‍ മുന്നണികളിലൊന്നുമില്ലാത്ത കെഎം മാണിയുടെ നിലപാട് നിര്‍ണായകമാണ്. മാണിയെ യുഡിഎഫിലേക്ക് തിരിച്ചെത്തിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്‍പ് മാണി തീരുമാനം പരസ്യമാക്കിയേക്കില്ല. അങ്ങിനെവന്നാല്‍ അണികളോട് മന:സാക്ഷി വോട്ടിന് നിര്‍ദ്ദേശം നല്‍കാനാണ് സാധ്യത.

kmmani


എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുന്നതായിരിക്കും മാണിയുടെ സമദൂര നിലപാട്. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ നേടി മണ്ഡലം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യുഡിഎഫും സീറ്റ് നിലനിര്‍ത്തേണ്ട ബാധ്യതയുള്ള എല്‍ഡിഎഫും മാണിയുടെ പിന്തുണയ്ക്കുവേണ്ടി രഹസ്യമായി ശ്രമിക്കുന്നുണ്ടെങ്കിലും സമദൂര നിലപാടില്‍ മാണി ഉറച്ചുനില്‍ക്കും.

അതിനിടെ 23-ന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും മാണിയുടെ നിലപാട് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. മാണി ഇടതുമുന്നണിയിലെത്തിയാല്‍ സിപിഐ മുന്നണി വിടുമെന്ന ഭീഷണി നില്‍നില്‍ക്കുന്നത് യുഡിഎഫിന് പ്രതീക്ഷ പകരുന്നു. എന്തായാലും അഴിമതിക്കാരന്‍ എന്നാരോപിച്ച് മാറ്റിനിര്‍ത്തപ്പെട്ട മാണിക്ക് പിന്നാലെ മുന്നണികളെത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+