എങ്ങോട്ട് പോകണമെന്നറിയാതെ മാണി; രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു
തൃശൂര്‍: യുഡിഎഫില്‍ നിന്നും വിട്ടുപോയി മാസങ്ങളായെങ്കിലും മറ്റൊരു മുന്നണിയില്‍ ചേക്കേറുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ കെഎം മാണിയുടെ കേരള കോണ്‍ഗ്രസ്. എല്‍ഡിഎഫ് വേണോ യുഡിഎഫ് വേണോ എന്ന കാര്യത്തില്‍ മാണിക്ക് ശരിയായ തീരുമാനമെടുക്കാന്‍ പല ഘടകങ്ങളും വിഘാതമാവുകയാണ്.
ഇടതുമുന്നണിയാണ് മാണി ലക്ഷ്യമിടുന്നതെങ്കിലും സിപിഐയുടെ കടുത്ത എതിര്‍പ്പുമൂലം അത് നടക്കാത്ത സാഹചര്യമാണുള്ളത്. മാത്രമല്ല, പാര്‍ട്ടിയിലെ ജോസഫ് വിഭാഗം യുഡിഎഫിലേക്കാണ് വീണ്ടും നോട്ടമിടുന്നതെന്നതിനാല്‍ മാണി ഇക്കാര്യത്തില്‍ വലിയ ധര്‍മസങ്കടത്തിലാണെന്നതാണ് യാഥാര്‍ഥ്യം.

യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ട് പല നേതാക്കളും മാണിയുമായി ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍, തന്റെ രാഷ്ട്രീയ ജീവിതത്തിലേക്ക് ചളിതെറിപ്പിച്ച യുഡിഎഫിലേക്ക് ഇനി ഇല്ലെന്നാണ് മാണിയുടെ തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്നില്‍നിന്നും പിന്തുണ നല്‍കാനും ഏറെക്കുറെ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൃത്യമായ നിലപാട് എടുക്കാന്‍ മാണി വിഭാഗത്തിന്് കഴിയേണ്ടതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടതിലും വലതിലും കയറാന്‍ മാണിക്ക് കഴിയില്ല. അതുകൊണ്ടുതന്നെ സ്വയം രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് മകനെ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ആക്കുകയും പിന്നീട് ഇടതുമുന്നണിയിലേക്ക് കയറാന്‍ ശ്രമിക്കുകയുമാകും മാണിക്ക് മുന്നിലുള്ള ഏകവഴി. കെഎം മാണി തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കുന്നതോടെ മാണിക്കെതിരെതിരെ സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പ് ഇല്ലാതായേക്കും. ഇതുസംബന്ധിച്ച തീരുമാനം മാണി ഉടന്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് കേരള കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
വേറെ പണി നോക്കൂ, ശമ്പളം തരാനില്ല ജോലിക്കാര്‍ക്ക് ചോക്‌സിയുടെ കത്ത്, ഇന്ത്യയിലെ ബിസിനസും നിര്‍ത്തും!












Click it and Unblock the Notifications