കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കെ എം മാണിയുടെ പണം നിക്ഷേപിച്ചത് ശ്രീലങ്കയില്‍'

  • By Gokul
Google Oneindia Malayalam News

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണി ബാറുടമകളില്‍ നിന്നും ബഡ്ജറ്റ് വിറ്റും കൊയ്ത കോടികള്‍ ശ്രീലങ്കയില്‍ നിക്ഷേപിച്ചിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ജോസ് കെ മാണിയും കെ എം മാണിയുടെ ബന്ധുക്കളും തുടര്‍ച്ചയായി ശ്രീലങ്ക സന്ദര്‍ശിക്കാറുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

എം പി ആയ ജോസ് കെ മാണിയുടെ ശ്രീലങ്കന്‍ സന്ദര്‍ശനം തികച്ചു ദുരൂഹമാണ്. ജോസ്.കെ.മാണി തന്റെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തണം. വിശ്വാസ്യതയുള്ള ഏജന്‍സി ഇക്കാര്യത്തില്‍ മുന്നോട്ടുവരണം. ബാര്‍ കോഴ വിഷയത്തില്‍ നിയമസഭ തുടങ്ങുന്നതിന് മുന്‍പ് നിരന്തരമായ പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും സ്വരാജ് പറഞ്ഞു.

km-mani-2

ഇടതുപക്ഷത്തിന് പിന്നാലെ ഡിവൈഎഫ്‌ഐയും സമരാഹ്വാനവുമായി രംഗത്തിറങ്ങുന്നത് സര്‍ക്കാരിന്റെയും മാണിയുടെയും പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുമെന്നുറപ്പാണ്. ബജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷം സഭയില്‍ വന്‍ തോതിലുള്ള പ്രതിഷേധത്തിനാണ് തയ്യാറെടുക്കുന്നത്. ബജറ്റ് അവതരിപ്പിക്കാന്‍ ഒരുതരത്തിലും മാണിയെ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍, ലൈസന്‍സ് പ്രശ്്‌നത്തില്‍ അടച്ചിട്ട ബാറുടമകളില്‍ നിന്നും കോടിക്കണക്കിന് രൂപ കോഴ വാങ്ങിയെന്ന ആരോപണ വിധേയനാണ് ധനമന്ത്രി കെ എം മാണി. മാണി കോഴവാങ്ങിയെന്നതിന് തെളിവായി ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ഫോണ്‍ സംഭാഷണങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്.

English summary
KM Mani invests money in sri lanka says dyfi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X