മാണിയെ ഇടത്തോടും വലത്തോട്ടും വലിച്ച് മുന്നണികള്‍; ചെങ്ങന്നൂരില്‍ നിര്‍ണായകമാകും
കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസിന്റെ സഹായം ലഭിക്കാന്‍ ഇരുമുന്നണികളും രഹസ്യനീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ബാര്‍ കോഴ ആരോപണ വിധേയനായ മാണിയെ ചേര്‍ക്കാന്‍ ഇടതുമുന്നണി മടിക്കുമ്പോള്‍ വലത്തോട്ടു പോകാന്‍ വിസമ്മതിക്കുകയാണ് മാണി.
കെ എം മാണിയെ ഇടതുപക്ഷം ക്ഷണിക്കുകയാണെങ്കില്‍ ഉടന്‍ മുന്നണി പ്രവേശനമുണ്ടാകും. എന്നാല്‍, സിപിഐയുടെ കടുത്ത എതിര്‍പ്പുമൂലം തീരുമാനം വൈകുകയാണ്. ഇത് മുതലെടുക്കാന്‍ യുഡിഎഫിന് കഴിയുന്നുമില്ല. മാണിക്കെതിരെ നേരത്തെയുണ്ടായിരുന്ന അഭിപ്രായവ്യത്യാസം മാറ്റിവെച്ച് മുന്നണിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും മാണി വഴങ്ങുന്നില്ല.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തതാണ് മാണിയുമായി അടുക്കാന്‍ മുന്നണികളെ പ്രേരിപ്പിക്കുന്നത്. മണ്ഡലത്തില്‍ ജയപരാജയം തീരുമാനിക്കാന്‍ മാണിയുടെ പാര്‍ട്ടിക്ക് കഴിയുമെന്നത് ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നതാണ്. മാണി ഇടതുപക്ഷത്തോട് കൂടുതല്‍ ചായ്‌വ് കാണിക്കുന്നത് സര്‍ക്കാരിന് ആശ്വാസമുണ്ടെങ്കിലും ഇക്കാര്യത്തില്‍ പരസ്യമായ പ്രഖ്യാപനം നടത്തിയിട്ടില്ല.
കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരെ മാണി പ്രതിച്ഛായയില്‍ ലേഖനമെഴുതിയിരുന്നു. ഇത് യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമാണെന്നാണ് സൂചിപ്പിക്കുന്നതാണ്. അതേസമയം, മാണിയെ തിരിച്ചെത്തിക്കാന്‍ കുഞ്ഞാലിക്കുട്ടി ഇടനിലക്കാരനായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് ചെങ്ങന്നൂരില്‍ സമദൂര നിലപാട് പ്രഖ്യാപിക്കുകയും ഇടതുമുന്നണിയെ രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്യാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications