Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന്റെയും ബിജെപിയുടെയും കയ്യില്‍ കഠാര; ഇനി 'തട്ടാതെയും മുട്ടാതെയും' ഇരിക്കും -മാണി

കോട്ടയം: സിപിഎമ്മിന്റെയും ബിജപിയുടെയും കയ്യിലുള്ളത് കഠാര ആണെന്നും ഇരു പാര്‍ട്ടികളും അക്രമരാഷ്ട്രീയം വെടിയണമെന്നും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മ്മാന്‍ കെഎം മാണി. ഇനി ആരെയും തട്ടാതെയും മുട്ടാതെയും സ്വതന്ത്രമായി ഇരിക്കാമെന്നും മാണി പറഞ്ഞു. നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫിന്റെ ഞെരുക്കത്തില്‍നിന്ന് മാറിയിരിക്കുകയാണ്. പിരിഞ്ഞുമാറിയശേഷം പുലഭ്യം പറയുന്ന ഏര്‍പ്പാട് കേരള കോണ്‍ഗ്രസിനില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. അതേസമയം മാണിയെ ഇനി അടുപ്പിക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കെഎം മാണിയുമായി ഇനി ചര്‍ച്ചയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ പറഠഞ്ഞു. കേരള കോണ്‍ഗ്രസിന്റേത് രാഷ്ട്രീയ തീരുമാനമാണെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.

km mani

അതേസമയം, നിയമസഭയില്‍ മാണിയോടുള്ള പ്രതിപക്ഷ നിലപാട് കാത്തിരുന്ന് കാണാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. മാണിക്കും കൂട്ടര്‍ക്കും പ്രത്യേക ബ്ലോക്ക് അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണ്. കേരളാകോണ്‍ഗ്രസ് യുഡിഎഫിന് പുറത്താണിപ്പോള്‍. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാട് പാര്‍ട്ടി ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Read Also: ഗ്രൂപ്പില്ലാത്ത അധ്യക്ഷനെ ഒതുക്കാന്‍ പുതിയ ഗ്രൂപ്പ്; കുമ്മനത്തിനെതിരെ ബിജെപി മുന്‍ അധ്യക്ഷന്മാര്‍...

വരുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കേരള കേരളാ കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി മോന്‍സ് ജോസഫ്, പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ എന്നിവര്‍ കത്ത് കൈമാറിയത്.

ഈ മാസം 26 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനം മുതല്‍ ഇക്കാര്യം പരിഗണിക്കണമെന്നും കത്തില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതിനാല്‍ തന്നെ സഭയില്‍ പ്രത്യേക ബ്ലോക്ക് വേണമെന്നുമാണ് കത്തിലെ ആവശ്യം. കത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ കേരളാകോണ്‍ഗ്രസിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുകയായിരുന്നു.

Read Also: 'കാത്തിരുന്ന് കാണാം' കെഎം മാണിയോട് ഉമ്മന്‍ചാണ്ടി; നിയഭസഭയിലെ പ്രത്യേക ബ്ലോക്ക് സ്വാഭാവികം...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+