കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാത്തിരുന്ന് കാണാം' കെഎം മാണിയോട് ഉമ്മന്‍ചാണ്ടി; നിയഭസഭയിലെ പ്രത്യേക ബ്ലോക്ക് സ്വാഭാവികം...

  • By Vishnu
Google Oneindia Malayalam News

കൊച്ചി: കേരളാ കോണ്‍ഗ്രസ് എമ്മിനോടും കെഎം മാണിയോടുമുള്ള നിയമസഭയിലെ നിലപാട് കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ചാണ്ടി. കെ.എം മാണിക്കും കൂട്ടര്‍ക്കും പ്രത്യേക ബ്ലോക്ക് അനുവദിച്ചത് സ്വാഭാവിക നടപടി മാത്രമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. കേരളാകോണ്‍ഗ്രസ് യുഡിഎഫിന് പുറത്താണിപ്പോള്‍. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാട് പാര്‍ട്ടി ആലോചിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വരുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കേരള കേരളാ കോണ്‍ഗ്രസ് നിയമസഭാകക്ഷി സെക്രട്ടറി മോന്‍സ് ജോസഫ്, പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ എന്നിവര്‍ കത്ത് കൈമാറിയത്.

oommen chandy

ഈ മാസം 26 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനം മുതല്‍ ഇക്കാര്യം പരിഗണിക്കണമെന്നും കത്തില്‍ കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമല്ലെന്നും അതിനാല്‍ തന്നെ സഭയില്‍ പ്രത്യേക ബ്‌ളോക്ക് വേണമെന്നുമാണ് കത്തിലെ ആവശ്യം.

Read Also: ജേക്കബ് തോമസിന് പോലീസിനെയും വിശ്വാസമില്ലേ? വിജിലന്‍സിന് പ്രത്യേകം ലോക്കപ്പ് വേണം...

നിയമസഭയില്‍ ഒരു മുന്നണിയയേയും പിന്തുണക്കില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശനങ്ങളില്‍ വിഷയാധിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും കത്തില്‍ പറയുന്നു. ബാര്‍കോഴ കേസില്‍ കോണ്‍ഗ്രസ് ചതിച്ചെന്നാരോപിച്ച് പത്തനംതിട്ട ചരല്‍ക്കുന്നില്‍ ചേര്‍ന്ന സംസ്ഥാന ക്യാമ്പില്‍ വച്ച് യുഡിഎഫ് വിടാന്‍ കേരളാ കോണ്‍ഗ്രസ് തീരുമാനമെടുത്തത്.

ബാര്‍ കോഴ കേസില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെഎംമാണിയെ കുടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്നായിരുന്നു ആരോപണം. സഭയില്‍ പ്രത്യേക ബ്‌ളോക്കായി ഇരിക്കാനും അന്ന് യോഗം തീരുമാനിച്ചിരുന്നു. കെഎം മാണിയെ എല്‍ഡിഎഫിലേക്ക് സിപിഎം ക്ഷണിച്ചെങ്കിലും മാണി അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെ മാണിക്കെതിരെ ബാര്‍കോഴ കേസ് വീണ്ടും പൊന്തിവന്നിരുന്നു.

Read Also: പ്രണയം നടിച്ച് വിളിച്ചിറക്കി; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കൂട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു...

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Oommen chandy reaction against KM Mani on Kerala congress M request for allow separate seat in Niyamasabha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X