സിപിഐ വിളറി പിടിക്കേണ്ട; മുന്നണിയില്‍ ചേരാന്‍ ആരുടെയും പിന്നാലെ വരില്ലെന്ന് കേരള കോണ്‍ഗ്രസ്
തിരുവനന്തപുരം: സിപിഐയെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. കേരള കോണ്‍ഗ്രസ് എന്ന് കേള്‍ക്കുമ്പോള്‍ സിപിഐ എന്തിനാണ് വിറളി പിടിക്കുന്നത്. ഇടത് മുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് പോകില്ലെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ് നേതാവ് ജോയ് എബ്രഹാമും സിപിഐയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മുന്നണിയില്‍ ചേരാന്‍ ആരുടെയും പിന്നാലെ നടക്കില്ലെന്നും പാര്‍ലമെന്റ് സീറ്റ് വിറ്റ് വരുമാനമുണ്ടാക്കുന്ന പാരമ്പര്യം കേരള കോണ്‍ഗ്രസിനില്ലെന്നും ജോയ് എബ്രഹാം പറഞ്ഞു.

സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതെന്നും ജോയ് എബ്രഹാം പറഞ്ഞു. തങ്ങള്‍ എല്‍ഡിഎഫില്‍ എത്തിയാല്‍ സിപിഐയുടെ സ്ഥാനത്തിന് കോട്ടം തട്ടുമെന്ന ഭയം വേണ്ട. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ല.
സിപിഐക്ക് സുഖമായിരിക്കാം. സംശുദ്ധ രാഷ്ട്രീയത്തിന്റെ സാരോപദേശം കേരള കോണ്‍ഗ്രസിനോട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കാരെ ഒപ്പം കൂട്ടുന്നത് ജനം അംഗീകരിക്കില്ലെന്ന സിപിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം മറുപടിയുമായി രംഗത്ത് എത്തിയത്.












Click it and Unblock the Notifications