അന്നു പറയാൻ മടിച്ചതെല്ലാം കെഎം മാണി ഇപ്പോൾ തുറന്നുപറയുന്നു! കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു....
മലയോര മേഖലയിൽ കോൺഗ്രസ് നേതാക്കൾ പട്ടയവിതരണം തടസപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കോട്ടയം: കോൺഗ്രസിനെയും ഒരു പതിറ്റാണ്ട് കാലത്തെ യുപിഎ ഭരണത്തെയും രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് ചെയർമാൻ കെഎം മാണി. പാർട്ടി മുഖമാസികയായ പ്രതിച്ഛായയുടെ പുതിയ ലക്കത്തിൽ എഴുതിയ ലേഖനത്തിലാണ് കെഎം മാണി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ നടന്നത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്താണെന്നാണ് കെഎം മാണി ലേഖനത്തിലൂടെ പറഞ്ഞിരിക്കുന്നത്. കസ്തൂരിരംഗൻ, ഗാഡ്ഗിൽ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മലയോര മേഖലയിൽ കോൺഗ്രസ് നേതാക്കൾ പട്ടയവിതരണം തടസപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കേരള കോൺഗ്രസിന്റെ സ്വാധീനത്തിൽ വിറളിപൂണ്ടാണത്രേ കോൺഗ്രസ് പട്ടയവിതരണം തടസപ്പെടുത്തിയതെന്നും കെഎം മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസ് എന്തുകൊണ്ട് സമദൂരം സ്വീകരിക്കുന്നു എന്ന പേരിലെഴുതിയ ലേഖനത്തിൽ കെഎം മാണി ബിജെപിയെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. എന്നാൽ ലേഖനത്തിൽ ഒരിടത്തുപോലും എൽഡിഎഫിനെയോ, സിപിഎമ്മിനെയോ കുറ്റപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധയമാണ്.












Click it and Unblock the Notifications