റിയാസിന്റെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി കൊടുത്ത സ്ത്രീധനമെന്ന് കെഎം ഷാജി, കുഞ്ഞാലിക്കുട്ടിക്കിട്ടും ഒരു 'കൊട്ട്'
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനേയും അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജി. പി എ മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം ലഭിച്ചത് മുഖ്യമന്ത്രി നല്‍കിയ സ്ത്രീധനമാണ് എന്നാണ് കെ എം ഷാജി പറഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ മന്‍സൂര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
പൊതുമരാമത്ത് വകുപ്പും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും പി എ മുഹമ്മദ് റിയാസിന് മുഖ്യമന്ത്രി സ്ത്രീധനമായി നല്‍കിയതാണ് എന്ന് പറഞ്ഞായിരുന്നു കെ എം ഷാജിയുടെ ആക്ഷേപം. പാര്‍ട്ടിയെ അക്രമിക്കുന്നവര്‍ക്ക് ഇരുളിന്റെ മറവില്‍ കൈ കൊടുക്കുന്നത് മുസ്ലീം ലീഗിന്റെ ശൈലിയല്ലെന്നും കെ എം ഷാജി പ്രസംഗത്തില്‍ പറഞ്ഞു. ഇത് കെ ടി ജലീലിന്റെ മക്കളുടെ വിവാഹ ചടങ്ങില്‍, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിലുള്ള പരോക്ഷ വിമര്‍ശനമാണ് എന്നാണ് കരുതുന്നത്.

കെ ടി ജലീലിന്റെ മക്കളുടെ നിക്കാഹിന് കുഞ്ഞാലിക്കുട്ടി പങ്കെടുത്തതില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയുണ്ട്. ഈ സാഹചര്യത്തിലാണ് കെ എം ഷാജിയുടെ പ്രസംഗം എന്നതും ശ്രദ്ധേയമാണ്. നേരത്തെ എ ആര്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളില്‍ കെ ടി ജലീല്‍, കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു.
അതേസമയം മുഹമ്മദ് റിയാസിനെതിരെ ഇതാദ്യമായല്ല വ്യക്തിപരമായി ലീഗ് നേതാക്കള്‍ ആക്രമിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ മുഹമ്മദ് റിയാസിനെതിരെയും ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണ വിജയനെതിരെയും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നായിരുന്നു അദ്ദേഹം പ്രസംഗിച്ചത്.
തിങ്ക്...പിങ്ക്..; കീര്‍ത്തി ഇങ്ങനെ ആറാടുകയാണ്; വൈറല്‍ ചിത്രങ്ങള്‍
അത് വിളിച്ചുപറയാന്‍ ചങ്കൂറ്റം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരാമര്‍ശം വിവാദമായതോടെ അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി എ മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് നിയമസഭയിലെത്തിയത്. എറണാകുളത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് ഇദ്ദേഹത്തെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാക്കിയത്.












Click it and Unblock the Notifications