കണ്ടാല്‍ ശരിക്കും ഞെട്ടും: എമിറേറ്റ്സിന്റെ ആകാശ ഭീമന്‍ ഇനി ബെംഗളൂരുവിലേക്കും, അറിയാം വിശേഷങ്ങള്‍
ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ യാത്രവിമാനമായ എമിറേറ്റ്സിന്റെ എ380 ഒരുക്കിവെച്ചിരിക്കുന്നത് അത്ഭുത ലോകം. 2022 ഒക്ടോബർ 30 മുതൽ ദുബായ്-ബെംഗളൂരു റൂട്ടിലും സർവ്വീസ് ആരംഭിക്കുന്ന ഈ വിമാനത്തെ എഞ്ചിനീയറിങ് വിസ്മയം എന്ന് വിശേഷിപ്പിച്ചാലും ഒട്ടും അതിശയോക്തിയില്ല.
എമിറേറ്റ്‌സ് വിമാനക്കമ്പനി ദുബായ്ക്കും ബെംഗളൂരുവിനുമിടയിൽ ബോയിംഗ് 777 വഴിയാണ് ഇതുവരെ സർവീസ് നടത്തിയിരുന്നത്. ഇക്കൂട്ടത്തിലേക്ക് A380 ഉം കടന്ന് വരുന്നത് വലിയ ആഘോഷമാക്കുന്നതിനുള്ള ഒരുക്കത്തില്‍ കൂടിയാണ് ബെംഗളൂരു വിമാനത്താവള അധികൃതർ.
photos courtesy: emirates airways

എമിറേറ്റ്‌സ് എ380 ന് 510 മുതൽ 575 ടൺ വരെ ഭാരമാണുള്ളത്. ഏകദേശം 2 നീലത്തിമിംഗലലത്തിന്റെ (72.7 മീറ്റർ) നീളവും 5 ജിറാഫുകളുടെ (24.1 മീറ്റർ) വരെ ഉയരവുമാണ് വിമാനത്തിനുള്ളത്. കൂടാതെ, ഇത് 4 മില്യണ്‍ ഭാഗങ്ങൾ സംയോജിപ്പിച്ച് കൊണ്ടാണ് നിർമ്മാണം. ബോയിംഗ് 777 നേക്കാൾ 45 ശതമാനം കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി A380 ന് ഉണ്ട്. കൂടാതെ എല്ലാ ക്യാബിനുകളിലുടനീളമുള്ള വലിയ സ്‌ക്രീനുകളുമുണ്ട്.
ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍

2018 മുതൽ 1 ബില്യൺ കിലോമീറ്ററിലധികം പറന്ന വിമാനത്തില്‍ 105 ദശലക്ഷത്തിലധികം പേർ യാത്രചെയ്യുകയും ചെയ്തിട്ടുണ്ട്. എ 380 ന്റെ ഏറ്റവും ചെറിയ സർവ്വീസ് ദുബായ്ക്കും സൗദി അറേബ്യയിലെ ജിദ്ദയ്ക്കും ഇടയിലാണ് നടത്തുന്നത്. 1,700 കിലോമീറ്റർ ദൂരമാണ് ഈ സർവ്വീസിനുള്ളത്. ഏറ്റവും ദൈർഘ്യമേറിയത് ദുബായ്ക്കും ന്യൂസിലന്‍ഡിലെ ഓക്ക്‌ലൻഡിനുമിടയിലാണ്-ഏകദേശം 14,193 കി.മീ.

ഫസ്റ്റ് ക്ലാസിലെ സ്വകാര്യ സ്യൂട്ടുകളും ഷവർ സ്പാകളും മുതൽ ബിസിനസ് ക്ലാസിലെ ഫ്ലാറ്റ് ബെഡ് സീറ്റുകളും എക്‌സ്‌ട്രാ റൂമുകളും ഈ വിമാനത്തിന്റെ സവിശേഷതകളാണ്. വയർലെസ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഇക്കണോമി ക്ലാസിലെ ഇഷ്‌ടാനുസൃതം പ്രവർത്തിക്കാന്‍ കഴിയുന്ന ലൈറ്റിംഗ് സംവിധാനവും യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നു. യാത്രയിലുടനീളം ഇൻഫ്ലൈറ്റ് വൈ-ഫൈ ഉപയോഗിക്കാന്‍ സാധിക്കും എന്നതാണ് പ്രതേകത. ബിസിനസ് ക്ലാസ് യാത്രക്കാർക്കായി, A380 ന് ഒരു ഓൺബോർഡ് ലോഞ്ചും ഉണ്ട്. ഏതാനും ചില വിമാനത്താവളങ്ങള്‍ക്കിടയില്‍ പുതിയ പ്രീമിയം ഇക്കണോമി ക്ലാസും കമ്പനി ആരംഭിച്ചിട്ടുണ്ട്.

GP7200 RR ട്രെന്റ് 900 എഞ്ചിൻ കരുത്തുള്ള A380 ന് പരമാവധി 8,000 നോട്ടിക്കൽ മൈൽ ദൂരം ഒറ്റത്തവ (ഏകദേശം 15,000 കിലോമീറ്റർ) പറക്കാനാകും. 43,100 അടി ഉയരത്തിലായിരിക്കും വിമാനത്തിന്റെ സഞ്ചാരം. വിമാനത്തിന്റെ ഇന്റീരിയർ ക്രീം വെങ്കലം നിറങ്ങളിലാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ബിവള്‍ഗറി ടോയ്ലറ്റ് ഉല്‍പ്പന്നങ്ങളും, സ്പാ ഉല്‍പ്പന്നങ്ങളും ലഭിക്കും. കൂടാതെ, പ്രൈവസി ഡോറുകള്‍, മിനി ബാര്‍, സിനിമ കാണാനുള്ള സൗകര്യം, വാനിറ്റി ടേബിള്‍, മിറര്‍ എന്നിവയും ലഭ്യമാണ്. മുഴുവന്‍ സീറ്റുകളും സ്ലീപ്പിങ് ബെഡ്ഡുകളായി മാറ്റാനും സാധിക്കും.
picture courtesy: emirates airways












Click it and Unblock the Notifications