കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുണ്ടകള്‍ ആക്രമണം നടത്താന്‍ ഒരു ദിവസം മാറ്റിവെക്കുന്നു... ഹര്‍ത്താലിനെതിരെ ചിറ്റിലപ്പള്ളി!!

Google Oneindia Malayalam News

കൊച്ചി: രാജ്യത്ത് ഇന്ധന വില കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിങ്കളാഴ്ച്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലിന് സിപിഎമ്മിന്റെ പിന്തുണയും ഉണ്ടായിരുന്നു. എന്തായാലും നല്ല രീതിയിലുള്ള പിന്തുണയല്ല ഹര്‍ത്താലിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇതിനെ എതിര്‍ത്ത് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പളിയും വിഡി സതീശനുമാണ്.

ഹര്‍ത്താലുമാിയ സഹകരിക്കില്ലെന്ന് വിഡ സതീശന്‍ വ്യക്തമാക്കി കഴിഞ്ഞു. സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച ഹര്‍ത്താലായാലും തള്ളുമെന്ന് സതീശന്‍ പറഞ്ഞിരിക്കുന്നത്. അതേസമയം ചിറ്റിലപ്പള്ളി രൂക്ഷമായിട്ടാണ് ഹര്‍ത്താലിനെ വിമര്‍ശിച്ചത്. ഗുണ്ടകള്‍ക്ക് ആക്രമണം നടത്താന്‍ ഒരു ദിവസമെന്നാണ് ഹര്‍ത്താലിനെ കുറിച്ച് ചിറ്റിലപ്പള്ളിയുടെ പരാമര്‍ശം. അതേസമയം ഹര്‍ത്താല്‍ ഒഴിവാക്കില്ലെന്നും കേരളത്തിലും ശക്തമായി തന്നെ ഉണ്ടാവുമെന്നും കോണ്‍ഗ്രസടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു.

രാജ്യസ്‌നേഹികള്‍ പിന്തുണയ്ക്കരുത്

രാജ്യസ്‌നേഹികള്‍ പിന്തുണയ്ക്കരുത്

പ്രളയത്തിന് പിന്നാലെ ഇത്തരത്തില്‍ ഒരു ഹര്‍ത്താല്‍ നടത്തുന്നത് കേരള ജനതയോട് ചെയ്യുന്ന അനീതിയാണെന്ന് ചിറ്റിലപ്പള്ളി പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ഹര്‍ത്താലിനെതിരെ ചിറ്റിലപ്പള്ളി തുറന്നടിച്ചത്. എന്തുഗുണമാണ് ഹര്‍ത്താല്‍ കൊണ്ടുള്ളത്. ഗുണ്ടകള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ ഒരു ദിവസം മാറ്റി വെക്കുക എന്നല്ലാതെ മറ്റെന്ത് ഗുണമാണ് ഹര്‍ത്താലിനുള്ളത്. രാജ്യസ്‌നേഹമുള്ള ഒരാള്‍ പോലും ഹര്‍ത്താലിനെ പിന്തുണയ്ക്കരുതെന്ന് ചിറ്റിലപള്ളി പറഞ്ഞു.

സമ്പദ് വ്യവസ്ഥയെ ബാധിക്കും

സമ്പദ് വ്യവസ്ഥയെ ബാധിക്കും

പെട്രോള്‍ വിലയുടെ പേരും പറഞ്ഞ് നടത്തുന്ന ഹര്‍ത്താലുകള്‍ ന്യായീകരിക്കാനാവില്ല. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. ആരും എതിര്‍ക്കുന്നില്ല എന്നത് കൊണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം ജനദ്രോഹ നടപടികളുമായി രംഗത്തിറങ്ങുന്നത്. എല്ലാ ജനങ്ങളും ഇത് സഹിച്ചോളണം എന്ന അഹങ്കാരമാണ് ഇത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അധികാരം കാണിക്കാനുള്ള അവസരമായിട്ടാണ് ഹര്‍ത്താലിനെ കാണുന്നതെന്നും ചിറ്റിലപ്പള്ളി കുറപ്പെടുത്തി.

ചെറുപ്പക്കാര്‍ പ്രതികരിക്കും

ചെറുപ്പക്കാര്‍ പ്രതികരിക്കും

പ്രളയം കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മടങ്ങിയവര്‍ക്കാകട്ടെ ജീവിത മാര്‍ഗമില്ല. ജോലിയുമില്ല. അങ്ങനെയുള്ളപ്പോള്‍ എന്തിനാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ചെറുപ്പക്കാര്‍ ഇതിനെ പ്രതികരണം. പ്രളയത്തില്‍ ഒരുപാട് ജീവനുകളെ രക്ഷിച്ചവരാണ് ചെറുപ്പക്കാര്‍ അവര്‍ ഹര്‍ത്താലുകളെ രാഷ്ട്രീയഭേദമേന്യേ എതിര്‍ക്കുമെന്നാണ് പ്രതീക്ഷ.

കൊഞ്ഞനം കുത്തുന്നു

കൊഞ്ഞനം കുത്തുന്നു

രാഷ്ട്രീയ പാര്‍ട്ടികള്‍ കേരള ജനതയോട് കൊഞ്ഞനം കുത്തുകയാണ്. ഈ അവസരത്തില്‍ ജനങ്ങള്‍ പ്രതകരിച്ചേ തീരൂ. അല്ലാതെ രക്ഷയില്ല. ഇത്രയ്ക്കും അഹങ്കാരം ആര്‍ക്കും പാടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ നേരത്തെ ഹര്‍ത്താലുകളെ തള്ളിയതാണ്. പണ്ട് ഹര്‍ത്താലിനെതിരെ സമരം ചെയ്ത നേതാവാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതില്‍ നിന്ന് തന്നെ ഇതിന്റെ ഇരട്ടത്താപ്പ് മനസ്സിലാക്കാം. ഇത് മനസ്സിലാക്കി ജനം അവരെ പുച്ഛിച്ച് തള്ളുമെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.

പൊട്ടിത്തെറിച്ച് സതീശന്‍

പൊട്ടിത്തെറിച്ച് സതീശന്‍

വിഡി സതീശന്‍ പാര്‍ട്ടി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ തുറന്നടിച്ചിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കാനേ പോകുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. തീരുമാനത്തിന്റെ പേരില്‍ സംഘടനാ തലത്തില്‍ നിന്ന് നടപടിയുണ്ടായാല്‍ അത് ഏറ്റുവാങ്ങാന്‍ തയ്യാറാണ്. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ ഹര്‍ത്താലില്‍ നിന്ന ഒഴിവാക്കാമായിരുന്നു. മിനിമം പ്രളയബാധിത മേഖലകളെ എങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ഒഴിവാക്കാമായിരുന്നു

കേരളത്തെ ഒഴിവാക്കാമായിരുന്നു

ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീറും പറഞ്ഞിരുന്നു. ഹര്‍ത്താലിനെ കുറിച്ചുള്ള തനിക്കുള്ള അഭിപ്രായം യുഡിഎഫ് യോഗത്തില്‍ പറഞ്ഞെന്നും മുനീര്‍ പറഞ്ഞിരുന്നു. അതേസമയം രാജ്യത്ത് നിത്യേന വര്‍ധിച്ചുവരുന്ന ഇന്ധന വിലവര്‍ധനവിനെതിരെയാണ് സമരമെന്നും കേരളത്തെ ഒരു കാരണവശാലും ഒഴിവാക്കില്ലെന്നും എംഎം ഹസന്‍ പറഞ്ഞിരുന്നു. പ്രളയബാധിക പ്രദേശങ്ങളിലെ ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സൗദിയില്‍ പ്രശ്‌നങ്ങള്‍ കടുക്കുന്നു, തിരിച്ചുവരില്ലെന്ന് അബ്ദുലസീസ്, സല്‍മാന്‍ രാജാവിനോട് എതിര്‍പ്പ്സൗദിയില്‍ പ്രശ്‌നങ്ങള്‍ കടുക്കുന്നു, തിരിച്ചുവരില്ലെന്ന് അബ്ദുലസീസ്, സല്‍മാന്‍ രാജാവിനോട് എതിര്‍പ്പ്

കോണ്‍ഗ്രസ് ആരോപണം ശരിതന്നെ!! വോട്ടര്‍ പട്ടികയില്‍ ഏഴ് ലക്ഷം അയോഗ്യര്‍; ആളില്ലാ വിലാസങ്ങള്‍കോണ്‍ഗ്രസ് ആരോപണം ശരിതന്നെ!! വോട്ടര്‍ പട്ടികയില്‍ ഏഴ് ലക്ഷം അയോഗ്യര്‍; ആളില്ലാ വിലാസങ്ങള്‍

English summary
kochuausepp chittalappalli against bharath bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X