Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഷിഖ് അബു മാണിക്ക് 500 രൂപ നല്‍കിയത് ലഹരിവിറ്റെന്ന് പി സി ജോര്‍ജ്

കൊച്ചി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആഷിഖ് അബുവിനെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്തുണ നല്‍കി ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്തെത്തി. ആഷിഖ് അബു മാണിക്ക് അയച്ചുകൊടുത്ത 500 രൂപ നേരായ വഴിക്ക് ഉണ്ടാക്കിയതല്ല. അത് ലഹരി വിറ്റ് ഉണ്ടാക്കിയതാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു.

ഓള്‍ കേരള അച്ചീവേഴ്‌സ് ഫോറത്തിന്റെ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്. ആഷിഖ് അബു അധ്വാനിച്ചല്ല പണമുണ്ടാക്കിയത്. ലഹരി മരുന്നുവിറ്റാണ്. അതില്‍ നിന്നാണ് 500 രൂപ മാണിക്ക് അയച്ചു കൊടുത്തതെന്ന് ജോര്‍ജ് പറഞ്ഞു. വരും ദിവസങ്ങളില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

pc-george

കെ എം മാണി ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ എന്റെ വക 500 എന്ന കാമ്പയിന് സോഷ്യല്‍ മീഡിയയില്‍ തുടക്കം കുറിച്ചത് ആഷിഖ് അബു ആയിരുന്നു. ആഷിഖ് അബുവിന് ആയിരക്കണക്കിന് ആളുകള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ കെ എം മാണി സോഷ്യല്‍ മീഡിയയില്‍ നാണം കെട്ടിരുന്നു.

പലരും മാണിയുടെ ആര്‍ത്തി നിവാരണ ഫണ്ടിലേക്ക് മണിയോര്‍ഡര്‍ അയച്ചു കൊടുക്കുകയും ചെയ്തു. ഇതിന് തുടക്കമിട്ടയാളെന്ന നിലയില്‍ ആഷിഖ് അബുവിനോട് യുഡിഎഫിനും കേരള കോണ്‍ഗ്രസിനും വിരോധമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ആഷിഖ് അബുവിനെയും ഭാര്യയും മയക്കുമരുന്നു കേസില്‍ പോലീസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത മംഗളം പ്രസിദ്ധീകരിച്ചത് വിവാദത്തിനിടയാക്കുകയും ചെയ്തു. ഇപ്പോള്‍ പത്രത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് ആഷിഖ് അബു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+