Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി കോര്‍പറേഷനില്‍ 4 യുഡിഎഫ് വിമതര്‍ക്ക് ജയം, പാലാ നഗരസഭയിലും എല്‍ഡിഎഫ്

കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റതിന് പിന്നാലെ യുഡിഎഫിന് വീണ്ടും തിരിച്ചടി. യുഡിഎഫ് വിമതരായി മത്സരിച്ച നാല് പേര്‍ക്ക് വിജയം. രണ്ട് പേര്‍ കോണ്‍ഗ്രസ് വിമതരും ബാക്കിയുള്ളവര്‍ മുസ്ലീം ലീഗ് വിമതരുമാണ്. അതേമസയം പാലാ നഗരസഭയിലും എല്‍ഡിഎഫിന്റെ മുന്നേറ്റമാണ് കാണാന്‍ കഴിയുന്നത്. നാലില്‍ മൂന്നിടത്തും ജോസ് വിഭാഗം ജയിച്ചു. പാലാ നഗരസഭ നാലാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നീന ചെറുവള്ളിയാണ് വിജയിച്ചത്. ഇവര്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയാണ്.

1

കോട്ടയം ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 21 ഗ്രാമപഞ്ചായത്തുകളില് യുഡിഎഫും മുന്നിട്ട് നില്‍ക്കുന്നു. ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് ആറിടത്തും യുഡിഎഫ് മൂന്നിടത്തും ലീഡ് ചെയ്യുന്നു. മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് നാലിടത്തും എല്‍ഡിഎഫും ഒരിടത്തും ലീഡ് ചെയ്യുന്നു. അതേസമയം പൂഞ്ഞാര്‍ മേഖലയിലെ പഞ്ചായത്ത് വാര്‍ഡുകളില്‍ ചിലതില്‍ ജനപക്ഷമാണ് മുന്നില്‍ നില്‍ക്കുന്നത്. അതേസമയം പാലായില്‍ ഫലം പുറത്തുവന്ന ആറു വാര്‍ഡിലും എല്‍ഡിഎഫാണ് വിജയിച്ചത്.

Recommended Video

cmsvideo
    പാലായിൽ മിന്നിച്ച് ജോസ് കെ മാണി വിഭാഗം LDF മുന്നേറ്റം | Oneindia Malayalam

    അതേസമയം കൊച്ചി കോര്‍പ്പറേഷനിലെ തോല്‍വി ഞെട്ടിക്കുന്നതാണെന്ന് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാല്‍. 496 വോട്ട് രജിസ്റ്ററില്‍ ഉണ്ടായിരുന്നെങ്കിലും 492 വോട്ടുകളാണ് മെഷീനുണ്ടായിരുന്നത്. ഇത് ഏകീകരിക്കാന്‍ പ്രിസൈഡിങ് ഓഫീസര്‍ നറുക്കെടുപ്പ് നടത്തുകയായിരുന്നു. പരാതി നല്‍കുന്ന കാര്യം മറ്റുള്ളവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പ് തര്‍ക്കം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    നേരത്തെ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫ് റീകൗണ്ടിംഗ് ആവശ്യപ്പെട്ടിരുന്നു. വേണുഗോപാലിനെ ഐ ഗ്രൂപ്പ് മത്സരിപ്പിച്ചതായിരുന്നു. മേയര്‍ സ്ഥാനത്തേക്കും അവര്‍ ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ കടുത്ത നിരാശയാണ് ഇത് യുഡിഎഫിന് സമ്മാനിച്ചിരിക്കുന്നത്. ഇവിടെ വിജയം നേടിയാലും നാണക്കേട് യുഡിഎഫിനെ വിട്ടുപോകില്ല. നിലവില്‍ കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിനാണ് മുന്നേറ്റം. ഇതിനിടെ കൊച്ചിയില്‍ നാല് യുഡിഎഫ് വിമതര്‍ക്കും ജയം നേടാനായി. ഇത്തരം പ്രതിസന്ധിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ കോണ്ഗ്രസിനെ പിന്നോട്ടടിച്ചത്. ഇനി സ്വതന്ത്രരുടെ പിന്തുണയിലാണ് യുഡിഎഫിന്റെ പ്രതീക്ഷ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+