ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം; തീ അണക്കാന്‍ ഊര്‍ജിത ശ്രമം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ച് വരികയാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബ്രഹ്‌മപുരം പ്ലാന്റിലെ സെക്ടര്‍ ഒന്നിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അല്‍പ സമയം മുന്‍പാണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റില്‍ തീ ഉള്ളതായി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ അവിടെ ഉണ്ടായിരുന്ന ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണക്കാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.
സെക്ടര്‍ ഒന്നില്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്നത് എന്നാണ് പ്രാഥമിക വിവരം. അതേസമയം ഇത് ചെറിയ തീപിടുത്തമാണ് എന്നും ആശങ്ക വേണ്ട എന്നുമാണ് തൃക്കാക്കര ഫയര്‍ ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ അവിടെയുള്ള രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് പര്യാപ്തമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ യൂണിറ്റുകളെ എത്തിക്കും എന്നും ഫയര്‍ ഓഫീസര്‍ പറഞ്ഞു.

തീപിടുത്തത്തിന് പിന്നാലെ ശക്തിയായ പുകയും ചൂടും പ്രദേശത്ത് നിന്ന് ഉയരുന്നുണ്ട്. ബ്രഹ്‌മപുരത്ത് കഴിഞ്ഞ തവണ ഉണ്ടായ തീപിടുത്തം 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അണക്കാന്‍ സാധിച്ചത്. എന്നാല്‍ അതിന് സമാനമായ തീപിടുത്തമല്ല ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്നാണ് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറയുന്നത്. ബ്രഹ്‌മപുരത്ത് വന്‍തോതില്‍ തീപിടുത്തം ഉണ്ടായതിന് ശേഷം അധികൃതര്‍ പ്രദേശത്ത് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
Hair Care Tips: വേഗം പോയി മരത്തിന്റെ ചീപ്പ് വാങ്ങിക്കോ... മുടി വേഗം വളരും
മുന്‍പുണ്ടായ തീപിടുത്തം ജനജീവിതം ദിവസങ്ങളോളം ദുസഹമാക്കിയിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. തീ അണച്ചതിന് പിന്നാലെ പ്രദേശത്ത് ആരോഗ്യ പരിശോധന അടക്കം നകുപ്പ് അധികൃതര്‍ നടത്തിയിരുന്നു. ബ്രഹ്‌മപുരത്ത് തീ പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം ഫയര്‍ഫോഴ്സ് യൂണിറ്റുകളെ നിയോഗിച്ചത്. ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് 110 ഏക്കറിലാണ് പ്രവര്‍ത്തിക്കുന്നത്.
അതേസമയം നിലവിലെ തീപിടുത്തത്തില്‍ കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ട് മാലിന്യങ്ങള്‍ നീക്കി തീ അണക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. തീപിടുത്തത്തെ തുടര്‍ന്ന് ദിവസങ്ങളോളം നീണ്ട് നിന്ന പുക കാരണം വായുവിലും കുടിവെള്ള സ്രോതസ്സുകളിലുമുണ്ടായ ഗുരുതരമായ മലിനീകരണം ഗര്‍ഭിണികള്‍, വൃദ്ധജനങ്ങള്‍, കുട്ടികള്‍ എന്നിവരെ വളരെ ദോഷകരമായി ബാധിച്ചു എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്.
വിവിധ സസ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, നാടന്‍ മത്സ്യങ്ങള്‍ തുടങ്ങിയവയെയും മലിനീകരണം ബാധിച്ചു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ പുതിയ അഗ്‌നിബാധ എത്രയും വേഗം അണയ്ക്കണം എന്നും അല്ലാത്തപക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം എന്നുമാണ് ബ്രഹ്‌മപുരത്തെ പരിസരവാസികളുടെ ആശങ്ക.












Click it and Unblock the Notifications