Get Updates
Get notified of breaking news, exclusive insights, and must-see stories!

യുട്യൂബ് വീഡിയോ നോക്കി,കത്തിയെടുത്ത് കുത്തി കീറി; ചെയ്തത് ഒറ്റയ്ക്കെന്ന് അർഷാദ്

കൊച്ചി: ഇന്‍ഫോ പാര്‍ക്കിനടുത്ത ഫ്‌ലാറ്റില്‍ മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണന്റെ (22) കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. താൻ തനിച്ചാണ് കൊല നടത്തിയതെന്ന് പ്രതി കെ കെ അർഷാദ് പോലീസിന് മുന്നിൽ സമ്മതിച്ചു.യു ട്യൂബ് വീഡിയോ നോക്കിയാണ് കുത്തക്കൊന്നതെന്നും അർഷാദ് പറഞ്ഞു.

1

അർഷാദും സജീവ് കൃഷ്ണനും സംഭവ ദിവസം ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയിൽ പോലീസ് കണ്ടെത്തിയിരുന്നു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. ലഹരി മരുന്ന് വാങ്ങി വിൽക്കാനായി സജീവിന് പണം കടം നൽകിയിരുന്നു. വിറ്റശേഷം പണം തിരിച്ച് തരാമെന്നായിരുന്ന സജീവ് ഉറപ്പ് നൽകിയത്, എന്നാൽ പണം ചോദിച്ചപ്പോൾ സജീവ് നൽകിയില്ലത്രേ.ഇതോടെ ഇരുവരും തമ്മിൽ വലിയ തർക്കമായി.

2

അർഷാദും സജീവും കൊലനടന്ന ദിവസം അമിത അളവിൽ കഞ്ചാവും എം ഡി എ എയും ഉപയോഗിച്ചിരുന്നു. അതിനാൽ തർക്കത്തിനിടയിൽ സജീവ് കിടപ്പുമുറിയിൽ കിടന്ന് ഉറങ്ങിപ്പോയി. എന്നാൽ തന്റെ കലി അടങ്ങിയില്ലെന്നും ഇതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും അർഷാദ് പറയുന്നു. എങ്ങനെ ഒരാളെ കത്തി ഉപയോഗിച്ച് എളുപ്പം കൊല്ലാം എന്ന് യുട്യൂബ് വീഡിയോയിൽ നോക്കിയാണ് കൊലപ്പെടുത്തിയത്. താൻ ഒറ്റയ്ക്കാണ് സജീവിനെ കൊലപ്പെടുത്തിയതെന്നും അർഷാദ് പറഞ്ഞു.

3

മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ പിന്നെ മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമം തുടങ്ങി. തറയിൽ വീണ രക്തക്കറകളായിരുന്നു ആദ്യം മായ്ച്ച് കളഞ്ഞത്. തറ വൃത്തിയായി കഴുകിയ ശേഷം മൃതദേഹം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് ഫാള്റ്റിലെ മാലിന്യകുഴി കടന്ന് പോകുന്ന ഡക്കിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും അർഷാദ് പോലീസോട് പറഞ്ഞു.
കൊലയ്ക്ക് ഉപയോഗിച്ച കത്തി, തറയിലെ രക്തം കഴുകാന്‍ ഉപയോഗിച്ച ചൂല്‍, മൃതദേഹം പൊതിഞ്ഞ തുണി എന്നിവ പോലീസ് ഫ്ളാറ്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

4

അർഷാദിനെ ഇന്നലെ തെളിവെടുപ്പിനായി ഫ്ളാറ്റിൽ എത്തിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. മരിച്ച സജീവിനൊപ്പം ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന ഷിബില്‍, അംജദ് എന്നിവരെയും ഫ്ളാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സജീവിന്റെയും അര്‍ഷദിന്റെയും സര്‍ട്ടിഫിക്കറ്റുകളും മറ്റ് സാധനങ്ങളും തിരിച്ചറിയുന്നതിനായിരുന്നു ഇത്.

5

അതിനിടെ പ്രതി കുറ്റം സമ്മതിച്ചെങ്കിലും തനിച്ചാണോ കുറ്റം നടത്തിയതെന്ന് വിശ്വസിക്കാൻ കൂടുതൽ സാഹചര്യ തെളിവുകൾ കൂടി ലഭിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം ലഹരി ഇടപാടിലെ തർക്കം തന്നെയാണ് കൊലയിലേക്ക് നയിച്ചതെന്ന് ശരിവെയ്ക്കുന്ന വിവരങ്ങളാണ് പ്രതി നൽകിയതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇൻഫോ പാർക്കിന് സമീപമുള്ള ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്ളാറ്റിൽ സജീവ് കൃഷ്ണയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.സജീവ് ഉള്‍പ്പെടെ 5 യുവാക്കള്‍ വാടകയ്ക്കു താമസിച്ചിരുന്ന പതിനാറാം നിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയോടു ചേര്‍ന്ന ചതുരാകൃതിയിലുള്ള ഡക്റ്റില്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൂടെ താമസിച്ചിരുന്ന മൂന്നുപേര്‍ വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു കൊല നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാസർഗോഡ് വെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന അർഷാദ് അറസ്റ്റിലായത്.

ഭാവന ഈസ് ബാക്ക്...സാരിയിൽ അപ്പപ്പ എന്തൊരു ലുക്ക്, ';വൈറൽ ഫോട്ടോസ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+