കൊച്ചി മെട്രോയെ സിനിമയിലെടുത്തു........!! ശ്രീധരനും സിനിമയിൽ!! ഇനി മെട്രോയാണ് താരം!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതോടെ കൊച്ചിക്കാരുടെ മാത്രമല്ല കേരളത്തിന്റെ ഒന്നാകെ ഒരു സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. തിങ്കളാഴ്ച മുതൽ മെട്രോ യാത്രക്കാർക്കായി തുറന്നു കൊടുക്കും. എന്നാല്‍ ഇതിനൊക്കെ പുറമെ മെട്രോയെ സിനിമയിലെടുത്തിരിക്കുന്നു എന്നതാണ് മറ്റൊരു വാർത്ത. കൊച്ചി മെട്രോ മാത്രമല്ല മെട്രോ മാൻ ഇ ശ്രീധരനെയും സിനിമയിൽ എടുത്തിട്ടുണ്ട്.

കൊച്ചി മെട്രോയും ഇ ശ്രീധരനും

കൊച്ചി മെട്രോയും ഇ ശ്രീധരനും

കൊച്ചിമെട്രോയും ഇ ശ്രീധരനും പ്രമേയമാകുന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. മെട്രോയുടെ ഉദ്ഘാടന ദിവസം തന്നെ ചിത്രം അനൗൺസ് ചെയ്തിരിക്കുകയാണ്.

'അറബിക്കടലിന്റെ റാണി : ദി മെട്രോ വുമൺ'

'അറബിക്കടലിന്റെ റാണി : ദി മെട്രോ വുമൺ'

റിമ കല്ലിങ്കലിനെ നായികയാക്കിയാണ് ചിത്രം ഒരുക്കുന്നത് എം പദ്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അറബിക്കടലിന്റെ റാണി : ദി മെട്രോ വുമൺ' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.

സെയിൽസ് ഗേളിന്റെ കഥ

സെയിൽസ് ഗേളിന്റെ കഥ

മെട്രോ മാൻ ശ്രീധരന്റെ ആരാധികയായ തൃപ്പൂണിത്തുറയിലെ ലളിത എന്ന സെയിൽസ് ഗേളിന്റെ കഥ പറയുന്നതാണ് ചിത്രം, മെട്രോമാനെ കാണാൻ ലളിത നടത്തുന്ന ശ്രമങ്ങളും അങ്ങനെ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാ സങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.

മെട്രോ മാനായി പ്രമുഖ താരം

മെട്രോ മാനായി പ്രമുഖ താരം

ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരം തന്നെയാണ് ചിത്രത്തിൽ മെട്രോ മാനായി എത്തുന്നതെന്നാണ് വിവരം. എന്നാൽ ഈ താരം ആരാണെന്ന് പുറത്തുവിട്ടിട്ടില്ല. ഇ ശ്രീധരനു പകരം ഇ മാധവൻ എന്നായിരിക്കും താരം ചിത്രത്തിലെത്തുന്നത്.

തിരക്കഥ ഒരുക്കുന്നത്

തിരക്കഥ ഒരുക്കുന്നത്

ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് എസ് സുരേഷ് ബാബുവും എംയു പ്രദീപും ചോർന്നാണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. വിനോദ് സുകുമാരൻ എഡിറ്റ് ചെയ്യുന്ന ചിത്രത്തിന്റെ കലാസംവിധായകൻ മനു ജഗത്താണ്.

മറ്റ് താരങ്ങൾ

മറ്റ് താരങ്ങൾ

അനൂപ് മേനോൻ, അരുൺ നാരായണൻ, സന്തോഷ് കീഴാറ്റൂർ, ഷീലു അബ്രഹാം, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിജി ഫിലിംസ് ഇന്റർനാഷണൽ ആണ് ചിിത്രം നിർമ്മിക്കുന്നത്.

ക്രിസ്മസ് റിലീസ്

ക്രിസ്മസ് റിലീസ്

സെപ്തംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും . ക്രിസ്മസിന് റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

English summary
kochi metro became part of film
Please Wait while comments are loading...