Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി മെട്രോ രണ്ടാം ഘട്ടം; മൺസൂണിലും നിർമ്മാണം മുടങ്ങില്ല, സുരക്ഷ ശക്തമാക്കി കെഎംആർഎൽ

കൊച്ചി: മൺസൂണിന് മുന്നോടിയായി, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മെട്രോ രണ്ടാം ഘട്ട നിർമ്മാണ ഇടനാഴികളിൽ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ശക്തമാക്കുകയാണ്. പൊതുസുരക്ഷയും സുഗമമായ വാഹന ഗതാഗതവും തടസമില്ലാത്ത നിർമ്മാണ പുരോഗതിയും ഉറപ്പാക്കുകയാണ് ഇതിലൂടെ കെഎംആർഎൽ ലക്ഷ്യമിടുന്നത്.

ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; ഭാവി അനിശ്ചിതത്വത്തിൽ, പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കുമോ?
ഫോർട്ട് കൊച്ചി-വൈപ്പിൻ ഭൂഗർഭ തുരങ്കപാത; ഭാവി അനിശ്ചിതത്വത്തിൽ, പുതിയ സർക്കാർ പദ്ധതി ഉപേക്ഷിക്കുമോ?

മെട്രോ അലൈൻമെന്റിലുടനീളം മികച്ച ഗതാഗത ക്രമീകരണങ്ങൾക്കാണ് കെഎംആർഎൽ പ്രധാന ഊന്നൽ നൽകുന്നത്. മഴക്കാലത്ത് യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനും സുരക്ഷ ഉറപ്പാക്കാനും പ്രധാന ഇടങ്ങളിൽ അധികൃതർ അധിക ട്രാഫിക് വാർഡൻമാരെ വിന്യസിക്കും. ഇവർ ഗതാഗതം നിയന്ത്രിക്കുകയും കാൽനടയാത്രക്കാരെ സഹായിക്കുകയും ചെയ്യും.

kochi metro

'മൺസൂൺ കാലയളവിലെ ട്രാഫിക് സുരക്ഷ തുടർച്ചയായി നിരീക്ഷിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ ഏകോപിപ്പിക്കുന്നതിനും ഒരു ഉന്നതതല ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ നടപടികളുടെ ഭാഗമായി, രാത്രികാലങ്ങളിലും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും കാഴ്‌ച വർധിപ്പിക്കുന്നതിനായി ബാരിക്കേഡുകളിൽ അധിക റിഫ്ലക്‌ടറുകളും റിഫ്ലക്‌ടീവ് ടേപ്പുകളും സ്ഥാപിച്ചിട്ടുണ്ട്' മെട്രോ വക്താവ് അറിയിച്ചു.

മെച്ചപ്പെട്ട ഡ്രൈവർ മാർഗനിർദ്ദേശത്തിനും സുരക്ഷിത ഗതാഗതത്തിനുമായി പല സ്ഥലങ്ങളിലും ബാരിക്കേഡുകൾ പുനഃക്രമീകരിച്ചു. വഴിതിരിയുന്നിടങ്ങളിൽ വ്യക്തമായ സൂചകങ്ങളും ദിശാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പൂർത്തിയാക്കിയ ഭാഗങ്ങളിൽ, ഗതാഗതക്കുരുക്ക് ഒഴിവാക്കി റോഡ് പ്രവേശനം മെച്ചപ്പെടുത്താൻ ബാരിക്കേഡുകൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നു.

തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ കാൽനടയാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യവും കാഴ്‌ചയും ലഭിക്കുന്നതിനായി അധിക കാൽനട ക്രോസിംഗുകൾ സ്ഥാപിക്കുകയും ബാരിക്കേഡുകളുടെ ഉയരം കുറയ്ക്കുകയും ചെയ്‌തിട്ടുണ്ട്. മൺസൂൺ മുന്നൊരുക്കത്തിനായി എല്ലാ കരാറുകാർക്കും കെഎംആർഎൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിർമ്മാണ സാമഗ്രികൾ സുരക്ഷിതമാക്കുക, താൽക്കാലിക നിർമ്മിതികൾ ശക്തിപ്പെടുത്തുക, വെള്ളക്കെട്ടുണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്ന ഉപകരണങ്ങൾ വിന്യസിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. കെഎംആർഎല്ലിന്റെ അധികാരപരിധിയിലുള്ള ഓടകളും ജലനിർഗമന ചാനലുകളും വെള്ളക്കെട്ടും വെള്ളപ്പൊക്കവും തടയാൻ വൃത്തിയാക്കുന്നു.

മൺസൂണിലെ അപ്രതീക്ഷിത സംഭവങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിനായി അടിയന്തര പ്രതികരണ ടീമുകളെ കെഎംആർഎൽ നിർമ്മാണ സൈറ്റുകളിൽ വിന്യസിച്ചു. പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരും പ്രധാന ജീവനക്കാരും ഈ ടീമുകളിൽ ഉൾപ്പെടുന്നു. ഇതിലൂടെ മഴക്കാലത്ത് ഉണ്ടാവുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളെ നേരിടാമെന്നാണ് വിലയിരുത്തൽ.

ഉദ്‌ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ, ദുരിതം തീരാതെ പെരുമ്പളം പാലം; ടാറിംഗ് ഇതുവരെ തീർന്നില്ല, വഴിവിളക്കില്ല!
ഉദ്‌ഘാടനം കഴിഞ്ഞിട്ട് മാസങ്ങൾ, ദുരിതം തീരാതെ പെരുമ്പളം പാലം; ടാറിംഗ് ഇതുവരെ തീർന്നില്ല, വഴിവിളക്കില്ല!

കൂടാതെ മൺസൂൺ കാലയളവിൽ പൊതുനിരത്തുകളിൽ നിർമ്മാണ സാമഗ്രികൾ നിക്ഷേപിക്കുന്നത് പൂർണമായും നിരോധിച്ച് കെഎംആർഎൽ കർശന നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. ഇത് പൊതുജന സുരക്ഷയ്ക്ക് ഏറ്റവും ആവശ്യമാണ്. മൺസൂൺ വരുന്നെങ്കിലും ജോലികളിൽ യാതൊരു മുടക്കവും വരില്ലെന്ന് ഉറപ്പാക്കാനും അധികൃതർ ശ്രദ്ധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+